റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ സ്ഥാപിക്കുന്നത് വൈകിപ്പിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നതായി ആക്ഷേപം ശക്തമായി. മെഷീനുകള്‍ സ്ഥാപിച്ച് ഭക്ഷ്യധാന്യ വിതരണം കൃത്യമായി നടന്നാല്‍ റേഷന്‍ കടകളില്‍ നിന്ന് കരിഞ്ചന്തയിലേക്കുള്ള ധാന്യത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഈ കരിഞ്ചന്ത കച്ചവടത്തിന്റെ ഗുണം പറ്റുന്നവരാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. വരുന്ന മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുണ്ട്. എന്നിട്ടും പുതിയ റേഷന്‍ കാര്‍ഡ് നല്‍കിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ബക്ഷ്യസുരക്ഷാ നിയമം പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. മുന്‍ഗണനാപട്ടികയിലെ പരാതികള്‍ പോലും പരിഹരിച്ചു തീര്‍ന്നിട്ടില്ല.
കൊല്ലം ജില്ലയില്‍ നവംബറില്‍ 25ന് ഇപോസ് മെഷീന്‍ ഉദ്ഘാടനം ചെയ്യുമെന്നും ജനുവരിയോടെ അത് പൂര്‍ത്തിയാകുമെന്നുമായിരുന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചിരുന്നത്. അതനുസരിച്ച് പദ്ധതി തയ്യാറാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയും പര്‍ച്ചേസ് കമ്മിറ്റിയും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ആന്ധ്രയിലെ ലിങ്ക്‌വെല്‍ എന്ന കമ്പനിയാണ് കേരളത്തില്‍ ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ നേടിയത്. 46 കോടി രൂപയാണ് ചെലവ്. ഇപോസ് മെഷീന്‍ സ്ഥാപിക്കുന്ന മുറയ്ക്ക് റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇപോസ് മെഷീന്‍ വന്നാല്‍
ഇ പോസ് മെഷീനില്‍ വിരലടയാളം പതിച്ചേ റേഷന്‍ വാങ്ങാന്‍ കഴിയൂ. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിക്കും. റേഷന്‍ കടകളിലെ തിരിമറിയും മറിച്ചു വില്‍പനയും അവസാനിക്കും. റേഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവരുടെ വീടുകളില്‍ വ്യാപാരിക്ക് മെഷീനുമായെത്തി റേഷന്‍ നല്‍കാം. ആദിവാസി മേഖലകളില്‍ ഇങ്ങനെ റേഷന്‍ വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഉപഭോക്താവിന് ഒരു റേഷന്‍ കടയില്‍ നിന്നു മറ്റൊരു റേഷന്‍ കടയിലേക്കു മാറാം.
കാര്‍ഡുടമയുടെ ആധാര്‍ വിവരങ്ങള്‍ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷന്‍ നല്‍കുക. മെഷീനില്‍ വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാബേസില്‍ നിന്ന് അയാള്‍ക്ക് അര്‍ഹമായ റേഷന്റെ വിവരങ്ങള്‍ അറിയാം. ഇതിന്റെ പ്രിന്റ്ഔട്ട് നല്‍കുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ സന്ദേശവും എത്തും.
https://www.facebook.com/Malayalivartha


























