ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം ഇന്നു വൈകിട്ട് ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം ഇന്നു വൈകിട്ട് ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളതീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസത്തേക്കായിരിക്കും തിരച്ചില്‍ നടത്തുക.
തിരച്ചിലിനാവശ്യമായ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമാസംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചു. നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാലു കേന്ദ്രങ്ങളില്‍ നിന്നുമായിരിക്കും തിരച്ചില്‍ നടത്തുക.
ഓരോ ബോട്ടും തീരത്തിന് സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്‌പരാകലം പാലിച്ചായിരിക്കും തിരച്ചില്‍. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരച്ചിലിനിടയില്‍ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ അത് ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കും. അതിനിടെ, തുത്തൂര്‍, വള്ളുവള, ചിന്നത്തുറ എന്നിവടങ്ങളില്‍ ഓഖി ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ 25 പേരടങ്ങുന്ന സംഘം പുറപ്പെട്ടതായി ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ഓഖി ദുരന്തത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നയാളുടെ അഴുകിയ മൃതദേഹം കടലില്‍നിന്നു കണ്ടെടുത്തു. കോഴിക്കോട് ചോമ്പാല്‍ ഹാര്‍ബറിനും പയേ്ാളിക്കുമിടയേില്‍ കടലില്‍നിന്നാണ് ലഭിച്ചത്. മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികള്‍ ജില്ലാ അധികാരികളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്നു കടലില്‍ തെരച്ചില്‍ നടത്തി ചോമ്പാലയിലെ ശിവപ്രിയ എന്ന ഫൈബര്‍ വള്ളത്തിലുള്ള ജോലിക്കാരാണ് മൃതദേഹം കരക്കെത്തിച്ചത്. പച്ച അടിവസ്‌ത്രവും വെള്ള ബനിയനുംമാത്രമേ ശരീരത്തിലുണ്ടായിരുന്നുള്ളു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























