ഓഖി; കാണാതായ മത്സ്യതൊഴിലാളികളുടെ കണക്ക് പെരുപ്പിച്ച്കാട്ടരുതെന്ന് മന്ത്രി മേഴ്സിക്കുട്ടയമ്മ

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിൽ 300 മത്സ്യതൊഴിലാളികളെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടയമ്മ. ഓഖി ദുരന്തത്തിൽ കാണാതായ മത്സ്യതൊഴിലാളികളുടെ കണക്ക് പെരുപ്പിച്ച്കാട്ടി ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളി സംഘടനകളുമായും ബോട്ട് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ.
സംസ്ഥാനത്ത് നിന്നുള്ള 300 പേരെ കാണാനില്ലെന്ന കണക്ക് സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. കണക്കിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലിയ ബോട്ടുകളിൽ പോകുന്നവർ സാധാരണ ഒരു മാസം വരെ കഴിഞ്ഞാണ് തിരിച്ചെത്തുകയെന്നും മന്ത്രി പറഞ്ഞു.
'ക്രിസ്മസിന് മുമ്പ് ഇത്തരം ബോട്ടുകൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന് എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഒരു പോലെയാണ്. സഹായം നൽകുന്നതിൽ വിവേചനം ഉണ്ടാകില്ല'- മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























