പകർച്ച വ്യാധി തടയാൻ വിപുലമായ കർമ്മ പരിപാടികളുമായി സർക്കാർ; മാലിന്യ സംസ്കരണത്തിന് പ്രധാന പരിഗണന

സംസ്ഥാനത്തെ പകര്‍ച്ച വ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും വിപുലമായ കർമ്മ പരിപാടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ വഴി ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
ഖര-ദ്രവ മാലിന്യ സംസ്കരണത്തിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനാവും പ്രധാന ഊന്നല്‍. ജലക്ഷാമം പരിഹരിക്കുക കൊതുകു നിര്‍മ്മാര്‍ജനം എന്നിവക്കും പ്രാധാന്യം നൽകും. വാര്‍ഡുതല ആരോഗ്യ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനും അവർക്കായി മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ. കെ.ശൈലജ, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, ജി.സുധാകരന്‍, കെ.ടി.ജലീല്‍, കെ.രാജു, സി.രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























