ഇനി മോഡിയുടെ വിശ്വസ്ത ഗുജറാത്ത് ഭരിക്കും; ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സംസ്ഥാനത്തിന് ശക്തമായ നേതൃത്വം വേണമെന്ന ആലോചനയില്‍ ഉയരുന്നത് സ്മൃതി ഇറാനിയുടെ പേര്

ഇനി മോഡിയുടെ വിശ്വസ്ത ഗുജറാത്ത് ഭരിക്കും; ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സംസ്ഥാനത്തിന് ശക്തമായ നേതൃത്വം വേണമെന്ന ആലോചനയില്‍ ഉയരുന്നത് സ്മൃതി ഇറാനിയുടെ പേര്
ആദ്യം വിയര്‍ത്തെങ്കിലും അവസാനം സേഫ് സോണിലെത്തിയ ഗുജറാത്തില്‍ നല്ല ഭരണം കാഴ്ച്ച വയ്ക്കാന്‍ മോഡിയുടെ തീരുമാനം. ഇത് മുന്‍നിര്‍ത്തി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് ശക്തമായ നേതൃത്വം വേണമെന്ന ആലോചനയില്‍ നിന്നാണ് സ്മൃതി ഇറാനിയുടെ പേര് ഉയര്‍ന്നുവന്നതെന്നാണ് സൂചന. മോദിയുടെ പ്രതിഛായയുള്ള പ്രശസ്തനായ ഒരാള്‍ തന്നെ വേണമെന്ന പാര്‍ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്.
മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
കടുത്ത പോരാട്ടമായതാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് മൂന്നക്കം കടക്കാതെ 99ല്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നത്. ഇതിന് പുറമെ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു എന്നതും ബിജെപിയെ കൂടുതല്‍ ചിന്തിപ്പിച്ചു.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ സ്മൃതി ഇറാനി തള്ളിക്കളഞ്ഞു. കേന്ദ്ര മന്ത്രിയായ മന്‍സുഖ് എല്‍ മന്ദവിയയാണ് പരിഗണന പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്. നിലവില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണ്.
https://www.facebook.com/Malayalivartha


























