പുതിയ റേഷന്‍ കാര്‍ഡ് കിട്ടാത്തവര്‍ക്ക് മാവേലിസ്റ്റോറുകളിലും സിവില്‍ സപ്ലൈസ് വില്പനശാലകളിലും സബ്‌സിഡി ആനൂകൂല്യം നിഷേധിക്കപ്പെടുന്നു

പഴയ റേഷന്‍ കാര്‍ഡ് കയ്യിലുള്ളവര്‍ക്ക് മാവേലി സ്‌റ്റോറുകളിലും സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളിലും സബ്‌സിഡി ആനുകൂല്യം നിഷേധിക്കുന്നു. പുതിയ കാര്‍ഡ് കിട്ടിയിട്ടില്ലാത്തവര്‍ക്കു പഴയ കാര്‍ഡ് ഹാജരാക്കിയാല്‍ സബ്‌സിഡി നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്നു ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമനും ഉദ്യോഗസ്ഥരും ആവര്‍ത്തിക്കുമ്പോഴാണ് ഇത്.
സബ്‌സിഡി നിരക്കില്‍ 13 ഇനം ഉല്‍പ്പന്നങ്ങളാണ് മാവേലി, സപ്ലൈകോ സ്‌റ്റോറുകളിലൂടെ ലഭിക്കുന്നത്. പഴയ കാര്‍ഡ് മതിയെന്ന മന്ത്രിയുടെ വാക്ക് വിശ്വസിച്ചെത്തുന്നവരെ ജീവനക്കാര്‍ നിരാശരായി മടക്കുകയാണ്
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം പുരോഗമിക്കുകയാണ്. പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ പിഴവു മൂലം കിട്ടാതിരുന്നവര്‍ക്കും യഥാസമയം അപേക്ഷ നല്‍കുകയും ഫോട്ടോയെടുക്കലിനു ഹാജരാകുകയും ചെയ്യാതിരുന്നവര്‍ക്കാണു കാര്‍ഡ് ലഭിക്കാനുള്ളത്.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് അരി അടക്കമുള്ള സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിച്ചിരുന്നത്. പൊതുവിപണിയില്‍ ഉയര്‍ന്ന വിലയുള്ള ഉഴുന്ന്, പഞ്ചസാര, മുളക് എന്നിവ കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു.
https://www.facebook.com/Malayalivartha


























