ബന്ധുക്കളിൽ നിന്ന് ഒറ്റപ്പെട്ട് മാനസിക രോഗിയായ അമ്മയും മകനും; ഒടുവിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ അമ്മയും, മകന്റെ മൃതദേഹം പള്ളിക്കിണറ്റിലും

അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ കിണറ്റില്‍ ചാടി മരിച്ചു. കൊണ്ടോട്ടിക്കടുത്ത് നീറാട് ആണ് സംഭവം. നീറാട് മാപ്പിളവീട്ടില്‍ ആയിശക്കുട്ടി (59)യെയാണ് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍(42)നെ സമീപത്തെ കിണറിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ഇരുവരും മാനസികാസ്വസ്ഥ്യമുള്ളവരാണ്. എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളം മൂച്ചിക്കലിലെ പളളിയുടെ കിണറിലാണ് ഇന്നലെ മൂന്നോടെ ഗഫൂറിന്റെ മൃതദേഹം കണ്ടത്.
കിണറിന് സമീപം ചെരുപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കുന്നതിനായി അയല്‍ വാസികള്‍ ചെന്നപ്പോഴാണ് ആയിശക്കുട്ടിയെ വീടിനുളളില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടത്. മകന്‍ മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ചതാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
ആയിശക്കുട്ടി വീടിനകത്ത് തറയില്‍ ചുവരിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മലപ്പുറം സി.ഐ എന്‍.വി.ഷൈജുവിന്റെ നേതൃത്വത്തില്‍ ആയിശക്കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധന്‍ സ്ഥലത്തെത്തി തെളിവെടുത്തു. മലപ്പുറത്ത് നിന്ന് അഗ്നിശമന രക്ഷാ സേന എത്തിയാണ് ഗഫൂറിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും.
അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്റയുടെ വീടിന് സമീപത്താണ് ജുമാമസ്ജിദ്. തലക്ക് അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വൃകൃതമായിരുന്നു. വീടിന്റെ മുന്‍വശത്തെ തൂണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകന്‍ അബ്ദുള്‍ ഗഫൂറും ഒരുമിച്ചാണ് താമസം. ഇരുവരും മാനസിക അസ്വസ്ഥ്യം പ്രകടിപ്പിക്കുന്നവരായതിനാല്‍ തന്നെ ബന്ധക്കളുമായോ സമീപ വാസികളോടും അകലം പാലിച്ചാണ് ഇവരുടെ ജീവിതം.
https://www.facebook.com/Malayalivartha


























