പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; സി.പി.എം നേതാവ് ഒളിവില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്ധ്യവയസ്കന്‍ പീഡിപ്പിച്ചതായി ചെല്‍ഡ് ലൈന്‍- പൊലീസ് അധികൃതര്‍ക്കും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ സി.പി.എം പ്രാദേശിക നേതാവ് ഒളിവില്‍ പോയി. ഇതേ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി പോസ്റ്റര്‍ ഒട്ടിച്ചു. പിതാവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മയ്ക്കും സഹോദരനുമൊപ്പം വല്യമ്മയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. ഒളിവില്‍ പോയ മദ്ധ്യവയസ്കനെതിരെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം ഉണ്ടായതായും അകാരണമായി വഴക്കിടുന്നതായും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ സേനാപതി പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.എന്‍. വനിതാ സംഘം രാജാക്കാട് യൂണിയന്‍ സെക്രട്ടറിയുമായ ശ്യാമള സാജുവിനെ വിവരം അറിയിച്ചു. ഇവര്‍ പെണ്‍കുട്ടിയുമായി സംസാരിക്കുകയും മാതാവിനെ കൂട്ടി കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിംഗിനു വിധേയയാക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ കുട്ടി ശാരീരികചൂഷണത്തിനു വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞു.
വിവരം തിരക്കിയപ്പോള്‍ ഇയാള്‍ നാലു വര്‍ഷത്തോളമായി ശാരീരികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണു ആരംഭിച്ചതെന്നും കുട്ടി മൊഴി നല്‍കി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ മൊഴിയെടുക്കുവാന്‍ ശാന്തന്‍പാറ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
വനിത എസ്.ഐ യുടെ നേതൃത്വത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തി ഇന്ന് മൊഴി രേഖപ്പെടുത്തും. മുന്‍പും അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു നടപടി നേരിട്ടിട്ടുള്ള ഇയാളെ ബ്രാഞ്ച് കമ്മറ്റി അംഗത്വത്തില്‍ നിന്നും കയ്യോടെ ഒഴിവാക്കി പോസ്റ്റര്‍ ഒട്ടിച്ച് മുഖം രക്ഷിക്കുകയാണു സി.പി.എം ചെയ്തിരിക്കുന്നത്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചെമ്മണ്ണാര്‍ ടൗണില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിപ്പിച്ചു.
https://www.facebook.com/Malayalivartha


























