ഓഖി ദുരിതാശ്വാസത്തില്‍ സംസ്ഥാനത്തിനായി അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 325 കോടി അനുവദിച്ചു

ഓഖി ദുരിതാശ്വാസത്തില്‍ സംസ്ഥാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്തിനായി അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 325 കോടി രൂപയാണ് അനുവദിച്ചത്. ഓഖി ദുരിതാശ്വാസത്തിന് 7340 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. മുന്‍പ് നല്‍കിയ 76 കോടിക്ക് പുറമെയാണിത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷംരൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും വീട് തകര്‍ന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും നല്‍കും നല്‍കും.
ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയുള്ള പ്രത്യേക പാക്കേജ് ഇന്ന് വൈകിട്ട് ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























