Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

വടി കൊടുത്ത് അടി മേടിക്കുന്നത് ഒരു കലയാണെങ്കിൽ ആ കലയിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ഉമ്മൻ ചാണ്ടി; ഹൈക്കോടതിയിൽ സംഭവിച്ചത്...

20 DECEMBER 2017 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

വടി കൊടുത്ത് അടി മേടിക്കുന്നത് ഒരു കലയാണെങ്കിൽ ആ കലയിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ഉമ്മൻ ചാണ്ടി. ചിരങ്ങ് ചൊറിഞ്ഞ് പുണ്ണാക്കുന്ന വിദ്യയും അദ്ദേഹത്തിന് പരിചിതമാണ്. അതാണ് ഹൈക്കോടതിയിൽ നടന്നത്.

സോളാർ കേസിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. പറഞ്ഞാൽ കേൾക്കുന്ന ഏതെങ്കിലും ജഡ്ജിയെ നിയമിച്ച് അന്വേഷണം നടത്തുന്നതിനു പകരം നിഗൂഢ താത്പര്യങ്ങളുടെ പള്ളീലച്ചനായ കെ.ബാബു പറഞ്ഞു കൊടുത്ത ഒരു ന്യായാധിപ ശ്രേഷ്ഠനെ സോളാർ കമ്മീഷനാക്കി.

അദ്ദേഹത്തിന്റെ മുമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ തന്നെ നാണം കെടുത്തി മണിക്കുറുകളോളം വിസ്തരിക്കാൻ ഇരുന്നു കൊടുത്തു. എന്നിട്ട് താനൊരു തുറന്ന പുസ്തകമാണെന്ന് എല്ലില്ലാത്ത നാക്കു കൊണ്ട് തട്ടി വിട്ടു. തുറന്ന പുസ്തകത്തിന്റെ അകത്തളത്തിൽ പ്രണയലേഖനം ഒളിപ്പിച്ചു വച്ചു എന്ന് അടക്കം പറഞ്ഞവരെ നോക്കി മന്ദഹസിച്ചു.

സരിതയുടെ കത്തിൽ പറഞ്ഞിരിക്കന്ന കാര്യങ്ങളിൽ സത്യമൊന്നുമില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് മാത്രമല്ല നാട്ടുകാർക്ക് എല്ലാവർക്കുമറിയാം. കാരണം ഉമ്മൻ ചാണ്ടിക്കും കത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് പ്രശസ്തർക്കും കേരളത്തിലെന്നല്ല അമേരിക്കയിൽ പോലും സ്വന്തം ഭാര്യയെ അല്ലാതെ മറ്റൊരാളെ അനുഭവിക്കുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല.

കാരണം ഇവരുടെ മുറികൾ മാലോകർക്ക് മുമ്പിൽ തുറന്നിടേണ്ടി വരും. മുമ്പ് ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ഒരു മഹാൻ, പെണ്ണ് കേസിൽ പുറത്തായപ്പോൾ, തിരിച്ചു കയറ്റാത്തതിന് അതേ നാണയത്തിലടിച്ച അടിയാണ് സരിതയുടെ കുത്ത്. ഒപ്പം മാണിയോടുള്ള വിരോധത്തിൽ അഛൻ പിള്ള കെ.എം.മാണിയുടെ മകന്റെ പേര് കൂടി എഴുതി ചേർത്തു.

സരിത ഒരു ഇതിഹാസമല്ല. സാധാരണ വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ളവരുടെ കത്തുകളാണ് ഇത്തരത്തിൽ ചർച്ചയായി മാറാറുള്ളത്. നെഹ്റു ഇന്ദിരക്ക് അയച്ച കത്ത് പോലെയാണ് സരിതയുടെ കത്തിനെ പിണറായി വിജയൻ കണ്ടത്. അത്തരമൊരു കത്ത് പരിശുദ്ധമായ ഒരു അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ തീരുമാനിച്ച ആ സിംഹാസനത്തെയും സമ്മതിക്കണം. തലയിൽ ആളു താമസമുള്ള അരിജിത്ത് പസായത്ത് കത്തിനെ വെറും ഓല പാമ്പായി കണ്ടാൽ മതിയെന്ന് പറഞ്ഞപ്പോണ് ഉണ്ടുകൊണ്ടിരുന്ന ഉമ്മൻ ചാണ്ടി എഴുന്നേറ്റ് ഹൈക്കോടതിയിലേക്ക് ഓടിയത്.

കബിൽ സിബലിന് ചാണ്ടി വക്കീൽ ഫീസായി നൽകിയ പണം വെള്ളത്തിലായെന്ന് പറഞ്ഞാൽ മതി. കബിൽ സിബൽ ലക്ഷങ്ങൾ ഈടാക്കി കാണും.

സോളാർ റിപ്പോർട്ടിൽ സ്റ്റേയാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. തുടർനടപടികൾ പക്ഷേ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. ഇവിടെയാണ് അപകടം. അരിജിത്ത് പസായത്ത് കീറി കളയാൻ സർക്കാരിന് ഉപദേശം നൽകിയ കത്തിൽ ഹൈക്കോടതി തുടരന്വേഷണം സ്റ്റേ ചെയ്യാതിരുന്നാൽ അതിന്റെ ഉത്തരവാദി ഉമ്മൻ ചാണ്ടി മാത്രമായിരിക്കും. അപ്പോൾ കത്ത് അന്വേഷിക്കാൻ സർക്കാർ നിർബന്ധിതമായെന്നും വരും.

ഹൈക്കോടതി പറഞ്ഞാൽ അക്കാര്യം സർക്കാരിന് തള്ളി കളയാനാവില്ല. ഉമ്മൻ ചാണ്ടി സ്വബുദ്ധിയാലേ ഇങ്ങനെയൊരു കാര്യം ചെയ്യില്ല. അതായത് ആരോ അദ്ദേഹത്തെ തെറ്റായി ഉപദേശിച്ചിരിക്കണം. മാധ്യമ ചർച്ചയാണ് കോടതി വിലക്കിയത്. സരിതയുടെ കത്തിൽ ഇനി ഒരു ചർച്ചക്കും പ്രസക്തിയില്ല. കാരണം അതൊരു വാർത്തയല്ലാതായി തീർന്നിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (26 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (47 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (51 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends