ആത്മഹത്യ ചെയ്ത ആദ്യ ഭര്‍ത്താവിലുള്ള മകളെ ഒരമ്മ ചെയ്ത ക്രൂരതകള്‍ കണ്ട് നാട്ടുകാരുടെ കണ്ണ് തള്ളി

രണ്ടാനമ്മപോലും ചെയ്യാത്ത ക്രൂരതകളാണ് സ്വന്തം മാതാവ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ചെയ്തത്. അവശയായി കിടന്ന മകളെ പഴുപ്പിച്ച തേപ്പുപെട്ടികൊണ്ട് പൊള്ളിക്കുകയും ചെയ്തു. മാതാവ് പാമ്പാടി തകിടിയില്‍ ആനിയമ്മ (44)യ്‌ക്കെതിരേ പാമ്പാടി പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ആനിയമ്മയുടെ ഭര്‍ത്താവ് നേരത്തേ ആത്മഹത്യചെയ്തിരുന്നു. നാളുകള്‍ക്കുശേഷം തന്നേക്കാള്‍ പ്രായംകുറഞ്ഞ മറ്റൊരാളെ ഇവര്‍ ഭര്‍ത്താവായി സ്വീകരിച്ചു. ഈ ബന്ധത്തില്‍ ഒരു പിഞ്ചു കുട്ടിയുമുണ്ട്. ആദ്യ ഭര്‍ത്താവിന്റെ ബന്ധത്തിലുള്ള മകളെ പലപ്പോഴും മാതാവ് മര്‍ദ്ദിക്കുമായിരുന്നു. ക്ലാസില്‍ നന്നായി പഠിച്ചിരുന്ന കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ മര്‍ദ്ദനവിവരം പറഞ്ഞു. എന്നാല്‍ രണ്ടാനച്ഛന്‍ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കു ബഹുമാനവും സ്‌നേഹവുമുണ്ടെന്ന് കുട്ടി മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലെ മര്‍ദ്ദനത്തിന്റെയും പൊള്ളലുകളുടെയും പാടുകള്‍ ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു.
ഇവര്‍ പാമ്പാടി പോലീസിനു നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് മാതാവിനെതിരേ കേസെടുത്തത്. എന്നാല്‍ കൈക്കുഞ്ഞുമായി കണ്ട മാതാവിനെ തല്‍ക്കാലം അറസ്റ്റുചെയ്തിട്ടില്ല. കുട്ടി മാരകമായി മര്‍ദ്ദനമേറ്റെങ്കിലും അമ്മയെ ജയിലില്‍ കയറ്റരുതെന്ന് കരഞ്ഞുകൊണ്ട് പോലീസിനോട് പറയുകയും ചെയ്തു. അപ്പന്‍ ആത്മഹത്യ ചെയ്തതുപോലെ നീയും മരിച്ചോ എന്ന് കുട്ടിയോട് മാതാവ് പലപ്പോഴും പറഞ്ഞിരുന്നതായി കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.
മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ് കോട്ടയം സ്വദേശിയായിരുന്നു. പാമ്പാടിയില്‍ വന്ന് താമസിച്ചുവരികയാണ് ആത്മഹത്യചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. ഇവര്‍ പലപ്രാവശ്യം പെണ്‍കുട്ടിയെ കോട്ടയത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ തയാറായിരുന്നെങ്കിലും പെണ്‍കുട്ടി അതിനു തയാറായിരുന്നില്ല. എന്നാല്‍ ഈ സംഭവത്തിനുശേഷം കോട്ടയത്തുനിന്നും വന്ന പിതാവിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. മര്‍ദ്ദനമേറ്റ വീട്ടിലേക്ക് ഇനി താന്‍ പോകുന്നില്ലെന്ന് അയല്‍വാസികളോടും അധ്യാപകരോടും പെണ്‍കുട്ടി പറഞ്ഞിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























