കരുണാകരനെ വീഴ്ത്തിയവര്‍ അദ്ദേഹം മരിച്ച് ഏഴ് വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തെയോര്‍ത്ത് ദു:ഖിക്കുന്നു; കാലം പോയ പോക്കേ

കെ.കരുണാകരന്‍ മരിച്ച് ഏഴ് വര്‍ഷം തികയുമ്പോള്‍ എം എം ഹസന്‍ ഉള്‍പ്പെടെ കരുണാകരനെ വീഴ്ത്തിയ എല്ലാവരും കരുണാകരനെ ഓര്‍ത്ത് മോങ്ങുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ കള്ളക്കണ്ണീര്‍ കണ്ട് കേരളം ശരിക്കും പൊട്ടിച്ചിരിക്കുകയാണ്.
ചാരക്കേസിന്റെ സമയത്ത് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്പിച്ചതിനെ എ.കെ ആന്റണി എതിര്‍ത്തതായും ഹസന്‍ പറഞ്ഞു. ഇതിനെയാണ് കാലം സത്യം തെളിയിക്കും എന്നു പറയുന്നത്.
ചാരക്കേസാണ് യഥാര്‍ത്ഥത്തില്‍ കരുണാകരന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ് ഉപയോഗിച്ചത് ചാരക്കേസാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ കരുണാകരനെ മാറ്റാന്‍ ഡല്‍ഹിയിലെത്തി സമ്മര്‍ദ്ദം ചെലുത്തിയതായും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്.
അന്നു മുതല്‍ ഇന്നുവരെ കോണ്‍ഗ്രസില്‍ അധികാരം എ ഗ്രൂപ്പിനാണെന്നും സിബി മാത്യൂസ് പറയുന്നു. നിര്‍ഭയം എന്ന ആത്മകഥ മനസിരുത്തി വായിച്ചാല്‍ കരുണാകരനെ മനപൂര്‍വം അകത്താക്കിയതാണെന്ന് മനസിലാകും. ചാരക്കേസ് നടന്നോ ഇല്ലെയോ എന്ന് സിബി മാത്യൂസ് പുസ്തകത്തില്‍ തീര്‍ത്ത് പറഞ്ഞിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് പറഞ്ഞു. രമണ്‍ ശ്രീവാസ്തവയെ താന്‍ കേസില്‍ കുടുക്കിയെന്ന ആരോപണത്തിന്റെ പേരില്‍ തന്നെ സേനയില്‍ നിന്നും ഒറ്റപ്പെടുത്തിയെന്ന് സിബി മാത്യൂസ് പറഞ്ഞു.
അതേ സമയം നമ്പി നാരായണനെ അറിയില്ലെന്ന് ചാരക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസന്‍ വെളിപ്പെടുത്തി. ഇന്റിലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് നമ്പി നാരായണന്റെ പേര് പറയിച്ചതെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.
ചാരക്കേസില്‍ ശിക്ഷ അനുഭവിച്ചത് നമ്പി നാരായണനല്ല കെ.കരുണാകരനാണ്. കരുണാകരന്റെ മുഖ്യമന്ത്രി പദം തെറിപ്പിച്ചത് ചാരക്കേസാണ്. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം അറിയാം. എന്നാല്‍ രാഷ്ട്രീയ ഭിക്ഷാംദേഹിയായ മുരളിധരന്‍ ആര്‍ക്കെതിരെയും ഒന്നും പറയില്ല. കരുണാകരനെ വീഴ്ത്താന്‍ നരസിംഹറാവു ഉള്‍പ്പെടെയുള്ളവര്‍ ചാരക്കേസ് മെനഞ്ഞു എന്നു വിശ്വസിക്കുന്ന നേതാക്കള്‍ കേരളത്തില്‍ നിരവധിയുണ്ട്. അവര്‍ ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു. അന്നന്നത്തെ മാമുനിമാരെ വാഴ്ത്തുന്ന കാലമാണിത്. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അവരെ വാഴ്ത്തും. കരുണാകരനെ വീഴ്ത്തിയതിന്റെ ഫലമാണ് ഉമ്മന്‍ ചാണ്ടി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























