ഇന്ന് ക്രിസ്മസ്...നാടും നഗരവും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കില്‍, ദേവാലയങ്ങളിലും വീടുകളിലും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടുകള്‍ ഒരുക്കി

നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളുമൊരുക്കി നാടും നഗരവും യേശുവിന്റെ തിരുപ്പിറവിയായ ക്രിസ്മസ് ആഘോഷിക്കുന്നു. സാന്താേക്ലാസുമാരുമായി കരോള്‍ സംഘങ്ങള്‍ നാടുനീളെ തിരുപ്പിറവി ഉദ്‌ഘോഷിച്ചു.ഇരുപത്തഞ്ചു ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും മംഗളകരമായ സമാപ്തി കുറിച്ചുകൊണ്ടാണ് െ്രെകസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രിക്കു മുമ്പേ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ തിരുകര്‍മങ്ങള്‍ക്കു തുടക്കമായി. മിക്കദേവാലയങ്ങളിലും തിരുകര്‍മങ്ങള്‍ക്കുശേഷം കേക്ക് മുറിച്ചു വിതരണം ചെയ്താണ് ആഹ്ലാദം പങ്കുവച്ചത്.
ദേവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രധാന കവലകളിലുമെല്ലാം ഉണ്ണിയേശുവന്റ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടുകള്‍ ഒരുങ്ങി. ബലൂണുകളും മിന്നിത്തിളങ്ങുന്ന വര്‍ണതോരണങ്ങളും നിറപ്പകിട്ടേകുന്ന ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും വഴിയോരങ്ങളിലെ വിസ്മയക്കാഴ്ചയായി. വെള്ളത്തൊങ്ങലുള്ള ചുവന്ന വേഷങ്ങളണിഞ്ഞ് വെണ്‍മഞ്ഞുപോലുള്ള താടിയുമായി സാന്താക്ലാസുമാര്‍ കരോള്‍ ഗാനങ്ങളുമായി എത്തി. ക്രിബുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്മസ് ട്രീക്കും കരോള്‍ സംഘങ്ങള്‍ക്കുമെല്ലാം പലയിടത്തും സന്നദ്ധ സംഘടനകളും ക്ലബുകളും മത്സരങ്ങള്‍തന്നെ ഒരുക്കി
അതിരൂപതയുടേയും പൗരാവലിയുടേയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര 27ന് ഉച്ചയ്ക്കുശേഷം തൃശൂരില്‍ നടക്കും. ക്രിസ്മസ് ആഘോഷത്തിരക്കിലാണ് നഗരവും ഗ്രാമപ്രദേശങ്ങളുമെല്ലാം. വാഹനബാഹുല്യം മൂലം തൃശൂരിലെ പ്രധാന കവലകളില്‍ പലപ്പോഴും ഗതാഗതക്കുരുക്കുണ്ടായി.
ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നവരുടെ തിരക്ക്. കുടുംബസമേതം സാധനങ്ങള്‍ വാങ്ങാനിറങ്ങിയവരും കറങ്ങാനിറങ്ങിയവരുമെല്ലാമുണ്ട്. നക്ഷത്രവും എല്‍.ഇ.ഡി ബള്‍ബുകളും ബലൂണുകളും മറ്റും വാങ്ങാന്‍ തിക്കിത്തിരക്കിയവരും ധാരാളം. കേക്ക് വാങ്ങുന്നവരുടെ തിരക്കായിരുന്നു ബേക്കറികളില്‍.
https://www.facebook.com/Malayalivartha


























