തലയ്ക്ക് പിന്നില്‍ 20ലധികം മുറിവുകള്‍, ആദ്യം അപമര്യാദയായി സംസാരിച്ചു,പിന്നീട് ഉന്തുതള്ളുമായി, ദേഷ്യം വന്നപ്പോള്‍ തലയ്ക്കടിച്ച് കൊന്നു, പ്രതി സജിത്തിനെ പിടികൂടിയത് തന്ത്രപരമായി നീക്കത്തിലൂടെ, അറസ്റ്റിലായത് മൂന്ന് വര്‍ഷത്തിന് ശേഷം

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വിദേശത്തേക്കു കടന്ന പ്രതിയെ െ്രെകംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് അറസ്റ്റ് ചെയ്തത്. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരന്‍ (46) കൊല്ലപ്പെട്ട കേസില്‍ മുട്ടം സ്വദേശി സജിത്താ(37)ണ് അറസ്റ്റിലായത്. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ജലജയുടെ അയല്‍വാസിയായ രാജുവിന്റെ അടുത്ത സുഹൃത്താണു സജിത്ത്. രാജുവിനെ വീട്ടില്‍ കാണാതിരുന്നതോടെ ജലജയുടെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ജലജയുടെ കാര്‍ സര്‍വീസിങ്ങിനു കൊടുക്കാന്‍ കൊണ്ടുപോകുമെന്നു രാജു പറഞ്ഞിരുന്നതിനാലാണ് അവിടേക്കുപോയത്. ജലജ തനിച്ചാണെന്നറിഞ്ഞ സജിത്ത് അപമര്യാദയായി സംസാരിക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. അതിനിടെ, തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെടുത്തിരുന്നു.
ലോക്കല്‍ പോലീസ് മൂന്നു മാസത്തോളം അന്വേഷിച്ച കേസ് പിന്നീട് െ്രെകംബ്രാഞ്ചിനു െകെമാറുകയായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണവുമാണു നിര്‍ണായകമാകേണ്ടിയിരുന്നത്. ആദ്യ മണിക്കൂറുകളില്‍ ശേഖരിക്കേണ്ടിയിരുന്ന നിര്‍ണായകമായിരുന്ന പല തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
2015 ആഗസ്റ്റിലാണ് നങ്യാര്‍കുളങ്ങര സ്വദേശിനി ജലജ കൊല്ലപ്പെട്ടത,് പട്ടാപ്പകല്‍ വഴിയരികില്‍ തന്നെയുള്ള വീട്ടിനുള്ളില്‍. സുരന്‍ വിദേശത്തായിരുന്നു. മക്കള്‍ ചെന്നൈയില്‍ വിദ്യാര്‍ഥികളും. തലയണകൊണ്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തലയ്ക്കുപിന്നില്‍ ഭാരമില്ലാത്ത വസ്തുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഇരുപതിലധികം മുറിവുകളാണ് തലയ്ക്കു പിന്നില്‍ ഉണ്ടായിരുന്നത്. കവര്‍ച്ചയ്ക്കു വേണ്ടിയുള്ള കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം.
https://www.facebook.com/Malayalivartha


























