കെ.മുരളീധരനെ കെ.പി.സി സി അധ്യക്ഷനാക്കാൻ ആലോചിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഹസന്റെ പണി; ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്...

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തന്റെ നാളുകൾ എണ്ണപ്പെട്ടെന്ന ചിന്തയാണ് ഹസനെ കൊണ്ട് ഇത്രയും മാരകമായ തരത്തിൽ ഒരു പ്രസ്താവന ഇറക്കിച്ചത്. ഇതോടെ ഏതായാലും എം എം ഹസന്റെ പേര് എ ഗ്രൂപ്പ് വെട്ടി. ഹസൻ കൂറുമാറിയതാണ് കാരണം. ഹസൻ ഉമ്മൻ ചാണ്ടിക്ക് നൽകിയ ക്രിസ്തുമസ് സമ്മാനം അദ്ദേഹത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് എ ഗ്രൂപ്പ് തീരുമാനം.
ഹസന്റെ നിലപാടിനു പിന്നിൽ എ.കെ.ആന്റണി ഉണ്ടോ എന്ന സംശയവും ഉമ്മൻ ചാണ്ടി പക്ഷത്തിനുണ്ട്. സാക്ഷാൽ കെ.കരുണാകരന്റെ മകനായ കെ.മുരളീധരനെ ഉമ്മൻ ചാണ്ടി സ്വീകരിച്ചതിൽ മനംനൊന്ത് കഴിയുന്ന ആന്റണിയെ സംബന്ധിച്ച ടത്തോളം ഹസന്റെ നിലപാട് കൂടുതൽ ആശ്വാസകരമായി തീർന്നിരിക്കുകയാണ്. കെ.മുരളീധരൻ ഉമ്മൻ ചാണ്ടിക്കൊപ്പം പോകുമെന്ന് ആന്റണി സ്വപ്നേപി വിചാരിച്ചതല്ല. കരുണാകരന് ഉമ്മൻ ചാണ്ടിക്കും സംഘവും നൽകിയ പണിയുടെ ആഴം മനസിലാക്കുന്ന ആരും ഇത്തരമൊരു ബാന്ധവം വിശ്വസിക്കുകയില്ല. അതേ സമയം ഉമ്മൻ ചാണ്ടിയുമായി ചേർന്നു ഒരു നീക്കമുണ്ടാകരുതെന്ന് മുരളിയെ ഉപദേശിക്കാൻ ആന്റണി തയ്യാറല്ല. പണ്ടും ആന്റണി തറകളികൾക്ക് നിന്നു കൊടുക്കില്ല. അതേ സമയം മറ്റാരെയെങ്കിലും കൊണ്ട് തനിക്ക് പറയാനുള്ളത് പറയിക്കും. അതാണ് ഇക്കുറിയും ഉണ്ടായത്. ആന്റണിയുമായി ആലോചിക്കാതെ ഹസൻ ഇത്തരമൊരു പ്രസ്താവന നടത്തില്ല.
ചാര കേസിലൂടെ കരുണാകരനെ നാടുകടത്തിയ ഉമ്മൻ ചാണ്ടി തന്നെയാണ് ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ പേരിൽ ആന്റണിയെയും നാടുകടത്തിയത്.2001 ൽ മുഖ്യമന്ത്രിയായിരിക്കെയാണ് ന്യൂനപക്ഷങ്ങൾ അർഹമായതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചുളുവിൽ നേടികൊണ്ടു പോകുന്നതായി തിരുവല്ലയിൽ ആന്റണി പ്രസ്താവിച്ചത്. തുടർന്ന് പാർലെമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു. അങ്ങനെ ആന്റണി മനസിൽ തട്ടി പറഞ്ഞ വാചകം വിനയായി.
ഇതിന്റെ പ്രതിഫലനമെന്നോണം ആൻറണി തെറിച്ചു. അന്ന് ആന്റണിയെ താഴെയിറക്കാർ കരുണാകരൻ മോഡൽ കളിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ കളി കണ്ട് ആന്റണിക്ക് അടവു തെറ്റി. അതിനു പ്രതികാരമെന്നോണമാണ് സുധീരനെ കെ പി സി സി അധ്യക്ഷനാക്കി ആൻറണി ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തിയത്. ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെ 2016ൽ തറപറ്റിച്ചതിന്റെ ക്രെഡിറ്റ് തീർച്ചയായും ആന്റണിക്കും അവകാശപ്പെട്ടതു തന്നെയാണ്.
കെ പി സി സി ജനറൽ സെക്രട്ടറി ലതികാ സുഭാഷിന്റെ മകന്റെ വിവാഹ വേദിയിൽ കണ്ട ഉമ്മൻ ചാണ്ടിയോട് പ്രസ്താവന നടത്താനുള്ള സാഹചര്യം ഹസൻ വ്യക്തമാക്കിയെങ്കിലും അതിൻ ഉമ്മൻ ചാണ്ടി തൃപ്തനല്ല. അടിതെറ്റി നിൽക്കുന്ന തന്നെ ഹസൻ പ്രതിസന്ധിയിലാക്കിയെന്ന ചിന്തയാണ് ഉമ്മൻ ചാണ്ടിക്കുളളത്. ഹസൻ പറഞ്ഞതെല്ലാം കേട്ടെങ്കിലും ഉമ്മൻ ചാണ്ടി മറുപടിയൊന്നും പറിഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ അത് അധിക പറ്റാകുമെന്ന് കരുതി കാണണം. എ ഗ്രൂപ്പിലെ പലരും ഹസനെതിരെ ഒളിയമ്പുകൾ അയച്ചുതുടങ്ങി. ഹസന് ഉമ്മൻ ചാണ്ടിയുടെ മനസിലുള്ള സ്ഥാനം ഇല്ലാതാക്കാനാണ് ശ്രമം.
മുരളിയാകട്ടെ തന്റെ പിതാവിന് പണി കൊടുത്തവർ സ്വയം നശിക്കട്ടെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഒപ്പം ഉമ്മൻ ചാണ്ടിയുടെ പ്രഭ മങ്ങിയാൽ അവിടേക്ക് കയറി ആധിപത്യം ഉറപ്പിക്കാമെന്നും കരുതുന്നു.
https://www.facebook.com/Malayalivartha


























