പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരിയുടെ വ്യാപകമായ ഉപയോഗം തടയാൻ വലവിരിച്ച് എക്സൈസും പൊലീസും

സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലെ വിവിധ ലോഡ്ജുകളിലും മറ്റിടങ്ങളിലും നടക്കുന്ന ഡി.ജെ.പാർട്ടികളിൽ അടക്കം ലഹരി വിരുന്ന് നടക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് പോലീസ് പരിശോധന കർശനമാക്കുന്നത്. പ്രധാന നഗരങ്ങളിലെ ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പടെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളും സ്വകാര്യ വ്യക്തികളുടെ താമസ സ്ഥലങ്ങളുമെല്ലാം പൊലീസിന്റെ നാൽകോട്ടിക് സെൽ നിരീക്ഷണത്തിലാണ്.
കൂടാതെ എക്സൈസ് വിഭാഗം ഇന്റലിജൻസിന്റെയും ശക്തമായ നിരീക്ഷണം നടക്കുന്നുണ്ട്. ഇവിടെ മുറികൾ ബുക്ക് ചെയ്യുന്നവരുടെയും മറ്റും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നും പുതുവത്സരാഘോഷത്തിനായി എത്തുന്നവരെ കുറിച്ചും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അവരുടെ ശരിയായ രേഖകൾ സൂക്ഷിക്കാൻ സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേ അധികൃരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിയുടെ കൈമാറ്റം നടക്കുന്നത് തടയാനും വിതരണക്കാരെ കണ്ടെത്താനും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മഫ്തിയിൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം കൊഴുപ്പിക്കാനായി ലഹരി മരുന്നുകളുടെ വ്യാപക ഒഴുക്കാണ് ജില്ലയിൽസംസ്ഥാനത്ത് നടക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നവംബറിൽ കോഴിക്കോട് രണ്ട് എൻജിനീയറിംഗ് വിദ്യാർഥികളിൽ 17 ലക്ഷം രൂപയുടെ എൽ.എസ്.ഡി. പിടികൂടിയിരുന്നു. ന്യൂ ഇയർ ഡി.ജെ.പാർട്ടിക്കായി എത്തിച്ച സിന്തറ്റിക് മരുന്നുകൾ, സ്റ്റാമ്പുകൾ, എൽ.ഡി.ഡി, എം.ഡി.എം (മെത്തിലിയൻ ഡയോക്സിമെത്താംഫിറ്റമിൻ), ഹെറോയിൻ, ബ്രൌൺ ഷുഗർ എന്നിവയുമായി നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് നഗരത്തിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha


























