തിരക്കിയെത്തിയ ഗൃഹനാഥനെ കാണാൻ കഴിഞ്ഞില്ല; വാതിൽ കൊട്ടിയടച്ച് വീട്ടുകാരുടെ പ്രതിഷേധം: 40മിനിറ്റിലേറെ കാത്തുനിന്ന ശേഷം തുറന്നുകിടന്ന ഓഫീസ് മുറിയിൽ കയറി ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു! ദുരൂഹതകൾ ബാക്കിയാക്കി വിനീതയുടെ മരണം

പിറവത്ത് ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിനീതയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു . ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽനിന്ന് ഇരുന്നൂറു മീറ്റർ അകലെയുള്ള സ്ഥാപനത്തിലാണ് വിനീത തൂങ്ങി മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ ഈ സ്ഥാപനത്തിന്റെ പുറത്തെത്തിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സിസി. ടിവിയിൽ നിന്നു പൊലീസിന് ലഭിച്ചിട്ടുണ്ട്.
കിടങ്ങയത്ത് ജെയിൻ ജോസഫിന്റെ വീടിനോട്‌ചേർന്നുള്ള ഔട്ട് ഹൗസിലെ മുറിയിലാണ് യുവതി ജീവനൊടുക്കിയത്. ടിപ്പർലോറികളും മണ്ണുമാന്തി യന്ത്രങ്ങളും വാടകയ്ക്കു നൽകുന്ന കിടങ്ങയത്ത് ബ്രോസ് എന്ന പേരിലുള്ള സ്ഥാപത്തിന്റെ ഓഫീസാണ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉജെയിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിനീതയുടെ ആത്മഹത്യാ ക്കുറിപ്പിൽ ഇയാൾക്കെതിരേ പരാമർശമുള്ളതായി എസ്.ഐ കെ കെ വിജയൻ പറഞ്ഞു. പുലർച്ചെ ആത്മഹത്യ നീക്കം പരാജയപ്പെട്ടതിനേത്തുടർന്ന് മടങ്ങിയ വനിത രാവിലെ ഒമ്പതിന് ജെയിനെ അന്വേഷിച്ച് ഓഫീസിന് സമീപത്തെ വീട്ടിലെത്തി.
ഇവരെ കണ്ടപാടെ വീട്ടുകാർ വാതിലടച്ചു. ജെയിനുമായി ഉണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലി ഇവർ വീട്ടുകാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. വാതിലടച്ചാൽ വിനീത സ്ഥലം വിടുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. എന്നാൽ വിനിത നേരെ തുറന്നു കിടന്ന ഓഫീസിൽ കയറി കതകടയ്ക്കുകയായിരുന്നു. ഉടൻ തന്നെ ജെയിന്റെ ബന്ധുക്കൾ വിവരം വീട്ടിൽ അറിയിച്ചെങ്കിലും അവരെത്തും മുമ്പേ വിനീത ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ സി ഐ സി ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. ആർഡിഒ സ്ഥലത്ത് എത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് മൂവാറ്റുപുഴ തഹസിൽദാർ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് അയച്ചു. ഓഫീസിലെ സിസി. ടി.വി. ദൃശ്യങ്ങളും സൈബർസെൽ ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























