സെക്രട്ടറിയേറ്റിലെ പഞ്ചിങ് മന്ത്രിമാർക്കും ബാധകം; കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി; വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിമാർ

ജനുവരി മുതൽ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി ഏർപ്പെടുത്തുന്ന പഞ്ചിങ് സംവിധാനത്തിൽ മന്ത്രിമാരെയും ഉൾപ്പെടുത്തണമെന്ന കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി. എന്നാൽ ഈ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി സിപിഎം മന്ത്രിമാർ അടക്കം രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഘടകകക്ഷി മന്ത്രിമാരുടെ യോഗം കൂടി വിളിച്ചുചേര്‍ത്തശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്‍ അറിയിച്ചു.
മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് സർക്കുലർ തയ്യാറാക്കിയതെങ്കിലും മുഖ്യമന്ത്രിയുടെ കർശന നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തി മന്ത്രിമാരുടെ ഓഫീസും പഞ്ചിംഗില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൃത്യം ഏഴുമണിക്കൂര്‍ ജോലിചെയ്യണമെന്നും തുടര്‍ച്ചയായി മൂന്ന് ദിവസം കൃത്യസമയത്ത് പഞ്ചിംഗ് ചെയ്തില്ലെങ്കില്‍ ശമ്പളം കുറയുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാൽ മന്ത്രിമാരുടെയും സ്റ്റാഫംഗങ്ങളുടെയും ജോലിക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ചിത സമയമില്ല. മന്ത്രിമാരുടെ വസതികളിലും പുറത്തുമായിട്ടുമാണ് മിക്ക സ്റ്റാഫുകളും ജോലി ചെയ്യുന്നത്. അതിനാല്‍ അവര്‍ക്ക് പഞ്ചിംഗ് എര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
https://www.facebook.com/Malayalivartha


























