ലിബിയയില്‍ നിന്നുള്ള 44 നഴ്സുമാര്‍ കൊച്ചിയില്‍ മടങ്ങിയെത്തി
ലിബിയയില്‍ നിന്നു മടങ്ങിയ 44 നഴ്സുമാരുടെ സംഘം മടങ്ങിയെത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്നവരാണ് മടങ്ങിയെത്തിയത്. ട്യൂണീസിയയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരികെ എത്തിയത്. ലിബിയയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.
ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് രാവിലെ 8.40 ഓടെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നോര്‍ക്ക ഉദ്യോഗസ്ഥരുടെ സംഘത്തെ ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിയോഗിച്ചിരുന്നു. നഴ്സുമാര്‍ക്ക് 2000 രൂപ വീതം സഹായവും നോര്‍ക്ക വിതരണം ചെയ്തു. നഴ്സുമാരുടെ ബന്ധുക്കള്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ രാത്രി ട്യൂണീസിയയിലെത്തിയ മലയാളി സംഘത്തെയും മാള്‍ട്ട വഴി മടങ്ങുന്നവരെയും കൊണ്ടുവരാന്‍ വിദേശ മന്ത്രാലയം രണ്ടു പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്നൂറു പേര്‍ക്കു കയറാവുന്ന വിമാനങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha