ബ്ളാക്ക് മെയിലിംഗ് ; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പാളി
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ചിലര്‍ ആസൂത്രണം ചെയ്ത ബഌക്ക് മെയിലിംഗ് പരിപാടി പാളി. ഇപ്പോ കേസ് എടുക്കുകയും പ്രതികളായ ബിന്ധ്യാസ് തോമസും രുക്സാനയും കുറ്റം സമ്മതിക്കുകയും ചെയ്തതോടെ അണിയറയില്‍ ചില നേതാക്കള്‍ അങ്കലാപ്പിലാണ്. സംഘത്തെ ഉപയോഗിച്ച് എം.എല്‍.എമാരെ ഉള്‍പ്പെടെ ബഌക്ക്മെയില്‍ ചെയ്ത് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായായിരുന്നു ഇത്. എന്നാല്‍ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന് മരിച്ചതോടെ എല്ലാം പാളി.
യു.ഡി.എഫ് ഭരണകാലത്ത് രണ്ടര വര്‍ഷം കഴിയുമ്പോള്‍ നേതൃത്വം മറ്റൊരു ഗ്രൂപ്പിന് മാറുക പതിവാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി കരുത്തനായതോടെ ഈ നീക്കം നടക്കാതായി. ഹൈക്കമാന്‍ഡില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം കണക്കുകൂട്ടലുകള്‍ അട്ടിമറിച്ചു. സോളാര്‍ കേസിലൂടെ താഴെയിറക്കാനുള്ള ശ്രമങ്ങളും പാളിയിരുന്നു. തുടര്‍ന്നാണ് ഇത്തരം ഒരു തന്ത്രം നടപ്പാക്കാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ ഗൗരവം തുടക്കത്തിലെ മനസിലാക്കിയ ഭരണനേതൃത്വം തങ്ങളുടെ എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ത്രീകളുമായുള്ള യാതൊരു ഇടപാടുകളും നടത്തരുതെന്ന്. ജോസ് തെറ്റയിലിനെ കുടിക്കിയ സംഭവം വിവാദമായതാണ് ബഌക്ക് മെയിലിംഗ് സംഘത്തെ ആശ്രയിക്കാന്‍ അട്ടിമറി സംഘത്തെ പ്രേരിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha