Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിര്‍ഭയ അട്ടിമറിച്ചു; സുനിതാകൃഷ്‌ണന്‌ മതിയായി

05 AUGUST 2014 04:08 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകൃതമായ നിര്‍ഭയ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ്‌ അട്ടിമറിച്ചു. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയല്ല അട്ടിമറി ശ്രമം നടന്നിരിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചില ജീവനക്കാരാണ്‌ നിര്‍ഭയസെല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌ നിര്‍ഭയയുടെ ഉപദേശകസമിതിയോഗം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡോ. സുനിതാകൃഷ്‌ണന്‍ നിര്‍ഭയയില്‍ നിന്നും രാജിവച്ചു.

നിര്‍ഭയസെല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ്‌ ഉദ്യോഗസ്ഥ ലോബി തുരങ്കം വച്ചത്‌. നിര്‍ഭയ പദ്ധതി സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായിരുന്നു നിര്‍ഭയസെല്‍ രൂപീകരണം. കുറെ നാളായി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. നിര്‍ഭയസെല്ലില്‍ നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഇന്റര്‍വ്യൂവും സംഘടിപ്പിക്കപ്പെട്ടു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നു തന്നെ മൂന്നു ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇവരെ നിയമിക്കാനുള്ള ഫയല്‍ സാമൂഹ്യ നീതി മന്ത്രി എം.കെ. മൂനീര്‍ വഴി മുഖ്യമന്ത്രിക്ക്‌ അയച്ചപ്പോഴാണ്‌ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കം അട്ടിമറിക്കപ്പെട്ടത്‌. ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടതു പക്ഷക്കാരാണെന്ന്‌ അറിയുന്നു. ഇതാണത്രേ പദ്ധതി അട്ടിമറിക്കാനുള്ള കാരണം. എന്നാല്‍ ഇത്തരമൊരു ശ്രമം തന്റെ ഓഫീസില്‍ നടന്നതായി മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. അറിയാത്തതായി നടിക്കുകയാണോ എന്നറിയില്ല.
മൂന്നു വര്‍ഷം മുമ്പാണ്‌ നിര്‍ഭയപദ്ധതി സംസ്ഥാനത്ത്‌ നടപ്പിലാക്കിയത്‌. എന്നാല്‍ പദ്ധതി ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതിനിടയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഒരട്ടിമറി ശ്രമം നടന്നു. ആഭ്യന്തരവകുപ്പിന്‌ കീഴില്‍ അദ്ദേഹം മറ്റൊരു നിര്‍ഭയ പദ്ധതിയുണ്ടാക്കി. എം.കെ. മുനീര്‍ ഇതിനെ എതിര്‍ത്തതുമില്ല. ഇത്‌ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന്‌ കാരണമായി. ഏതാണ്‌ യഥാര്‍ത്ഥ നിര്‍ഭയയെന്ന്‌ ആര്‍ക്കുമറിയില്ല. 2012 മാര്‍ച്ച്‌ 13 നാണ്‌ യഥാര്‍ത്ഥ നിര്‍ഭയ പ്രവര്‍ത്തനം തുടങ്ങിയത്‌. സുനിതാ കൃഷ്‌ണനെ ഉപദേശകയായി നിയമിക്കുകയും ചെയ്‌തു. അതിനുശേഷമാണ്‌ ആഭ്യന്തരവകുപ്പിന്റെ നിര്‍ഭയ തുടങ്ങിയത്‌.
നേരത്തെ ഒരു മന്ത്രി കാരുണ്യ എന്ന പേരില്‍ ഭാഗ്യക്കുറി തുടങ്ങിയപ്പോള്‍ മറ്റൊരു മന്ത്രി കാരുണ്യ ഫാര്‍മസി തുടങ്ങിയിരുന്നു. കാരുണ്യഫാര്‍മസിയുടെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ പാളിപോയിരുന്നു. ഒരേ പേരിലുള്ള പദ്ധതിയായതിനാല്‍ പദ്ധതികള്‍ പരസ്‌പരം പഴി കേള്‍ക്കുകയും ചെയ്‌തു.
ഒന്‍പത്‌ നിര്‍ഭയ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അഞ്ചെണ്ണം മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജില്ലാതലത്തില്‍ നിര്‍ഭയ കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ യാതൊരു സംവിധാനവുമില്ല. അതിനിടെ തിരുവനന്തപുരത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ലൈംഗിക പീഡനത്തിന്‌ ഇരയായ രണ്ട്‌ പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഇരുവരും ഇപ്പോള്‍ വിദ്യാര്‍ത്ഥിനികളാണ്‌. സ്‌കൂളില്‍ എത്തിയ കുട്ടികളെ അവിടെ വച്ചാണ്‌ കാണാതായത്‌. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ്‌ കാണാതായത്‌. 32 താമസക്കാരാണ്‌ ഇപ്പോള്‍ പൂജപ്പുര നിര്‍ഭയകേന്ദ്രത്തിലുള്ളത്‌. കുട്ടികളെ കാണാതാവുമെന്ന്‌ കണ്ട്‌ നേരത്തെ 17 പേരെ മറ്റൊരിടത്തേക്ക്‌മാറ്റിയിരുന്നു.

ഏതായാലും നിര്‍ഭയപദ്ധതി പാളി. ആന്ധ്രാപ്രദേശില്‍ ഉത്തരവാദിത്വമുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന സുനിതക്ക്‌ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌കളിക്കാന്‍ സമയമില്ലെന്നാണ്‌ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends