കുരിശുമല തീര്‍ഥാടനം ബോണക്കാടിന് പിന്നാലെ വിതുരയിലും സംഘര്‍ഷം ;പ്രതിഷേധക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു

ബോണക്കാട് കുരിശുമലയില്‍ തീര്‍ഥാടനം അനുവദിക്കാത്തതിനെ തുടര്‍ന്നു വിശ്വാസികള്‍ വിതുരയില്‍ റോഡ് ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ച വിശ്വാസികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
ബോണക്കാട് തീര്‍ഥാടനത്തിന് എത്തിയവരും പോലീസും തമ്മില്‍ ഇന്ന് രാവിലെ കാണിത്തടം ചെക്പോസ്റ്റിന് മുന്നില്‍ സഘര്‍ഷമുണ്ടായിരുന്നു. വിശ്വാസികളുടെ തീര്‍ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധം ചെക്ക് പോസ്റ്റിന് മുന്നില്‍ നിന്ന് വിതുരയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് വിതുരയില്‍ ദേശീയ പാതയില്‍ ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. വിതുരയില്‍ ഉപരോധം നടക്കുന്ന പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























