തന്നെ ജയിലിൽ അടക്കാൻ ചെന്നിത്തലക്ക് സുധീരൻ കത്തയച്ചു ; വി.എം സുധീരൻ എരപ്പാളി; പൊതു വേദിയിൽ സുധീരനെ അധിക്ഷേപിച്ച് വെള്ളാപ്പിള്ളി

പൊതുപരിപാടിയില്‍ വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. എരപ്പാളി എന്ന് വിളിച്ചാണ് സുധീരനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ തന്നെ ജയിലില്‍ അടയ്ക്കാന്‍ സുധീരൻ ചെന്നിത്തലയ്ക്ക് കത്തയച്ചു. ചെന്നിത്തല അത് കേട്ട മാത്രം അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. സുകുമാരന്‍ നായര്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
പെരുന്നയില്‍ നിന്ന് സുധീരനെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. എന്നിട്ടും ഒന്നും മിണ്ടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ്. ഇപ്പോള്‍ സുധീരനെ ആര്‍ക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























