ഷെഫിന് ജഹാനുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി എന്‍ഐഎ : കനകമല കേസ് പ്രതികളുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവോയെന്ന് കണ്ടെത്താന്‍ പ്രതികളെ ചോദ്യംചെയ്യാനൊരുങ്ങി എന്‍ഐഎ

കനകമല ഐഎസ് കേസിലെ പ്രതികളുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവോയെന്ന് കണ്ടെത്താന്‍ എന്‍ ഐ എ. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കനകമല കേസിലെ പ്രതികളെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യും.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ടി മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷെഫിന്‍ ജഹാന്‍ ഐ എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് നേരത്തെ തന്നെ എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെഫിനെ രണ്ടുവട്ടം എന്‍ ഐ എ ചോദ്യം ചെയ്തത്.
ഐ എസ് കേസുകളില്‍ പെട്ട മറ്റു ചില ആളുകളുമായി ഷെഫിന് ബന്ധമുണ്ടോ എന്ന കാര്യവും എന്‍ ഐ പരിശോധിച്ചിരുന്നു. അവരെയും എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമാണ് കനകമല കേസില്‍ ഉള്‍പ്പെട്ട ചിലരുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തില്‍ എന്‍ ഐ എ എത്തിയത്. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്.
https://www.facebook.com/Malayalivartha


























