തൃശൂരില്‍ ഇനി കലയുടെ പൂരം... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍, 24 വേദികളിലായി അയ്യായിരത്തിലധികം പ്രതിഭകളാണ് ഇത്തവണ കലാമാമാങ്കത്തില്‍ പങ്കെടുക്കുന്നത്

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലകളുടെ പൂരം ഉദ്ഘാടനം ചെയ്യും. 24 വേദികളിലായി അയ്യായിരത്തിലധികം പ്രതിഭകളാണ് ഇത്തവണ കലാമാമാങ്കത്തില്‍ പങ്കെടുക്കുന്നത്.
ആര്‍ഭാടമൊഴിവാക്കി സര്‍ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് ഇത്തവണ കലോത്സവം നടക്കുക. കാലത്ത് 8;45 ന് സൂര്യ ക്യഷ്ണമൂര്‍ത്തി ഒരുക്കുന്ന ദൃശ്യവിസ്മയവും പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും. ഇതിന് ശേഷമാകും മത്സരങ്ങള്‍ നടക്കുക.
മത്സരങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തെ ചുറ്റി വിളംബര ജാഥയും നടന്നു. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയതിനാല്‍ ലളിതമായ വിളംബര ജാഥയാണ് നടന്നത്.
മത്സരങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയം ആറ് വര്‍ഷത്തിന് ശേഷം ശക്തന്റെ നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് തൃശൂര്‍.
https://www.facebook.com/Malayalivartha


























