കുറഞ്ഞ നിരക്കിൽ മസാജ് പരസ്യം നൽകി കൊച്ചിയിൽ ലോഡ്ജ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം; സംഘത്തിൽ എച്ച്‌ഐവി ബാധിതരും

കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍ വാണിഭസംഘം പിടിയില്‍. ഇതര സംസ്ഥാനക്കാരായ യുവതികളും,ട്രാന്‍സ്ജെന്‍ഡേഴ്സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് പൊലീസ് വ്യക്തമാക്കി.
പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്ററിലായവരില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പെടുന്നു. വനിതകളില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ഇവരാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്.
പെൺവാണിഭ സംഘത്തിൽനിന്നു പൊലീസ് തോക്കും മദ്യക്കുപ്പികളും കെട്ടുകണക്കിനു ഗർഭനിരോധന ഉറകളും പിടികൂടി. ലോഡ്ജ് നടത്തിപ്പുകാരനായ ജോഷിയുടെ പക്കലാണു തോക്കുണ്ടായിരുന്നത്. പൊലീസ് പരിശോധനയ്ക്കെത്തിയതോടെ ഇയാൾ ലോഡ്ജിന്റെ പിൻഭാഗം വഴി ഓടി രക്ഷപ്പെട്ടു. പിന്നീട് ഫോൺ ലൊക്കേഷൻ പിന്തുടർന്നു പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കുറഞ്ഞ നിരക്കിൽ മസാജ് എന്നും മറ്റുമുള്ള പരസ്യ വാചകമാണു വെബ്സൈറ്റിൽ നൽകിയത്. താൽപര്യം തോന്നി വിളിക്കുന്നവരോടു പുല്ലേപ്പടിയിലെ ലോഡ്ജിലെത്താൻ ആവശ്യപ്പെടും. അറസ്റ്റിലായ ട്രാൻസ്ജെൻഡർ വിഭാഗക്കാർ പല ഇടപാടുകാരെയും ലോഡ്ജിൽ എത്തിച്ചുകൊടുത്തിരുന്നു. അറസ്റ്റിലായ സംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവെന്നു സംശയിക്കുന്ന ഡൽഹി സ്വദേശിയെ ഇന്നലെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നു മാസത്തോളമായി ഈ ലോഡ്ജ് കേന്ദ്രീകരിച്ചു സംഘം പ്രവർത്തിക്കുകയായിരുന്നു. ഇടപാടുകാരുമായി ഫോണിൽ സംസാരിച്ചു ലോഡ്ജിലെത്തിച്ചിരുന്നത് ഷഹനാസാണെന്നു പൊലീസ് പറഞ്ഞു. വിവിധ വെബ്സൈറ്റുകളിൽ പല പേരും പല ഹോട്ടലുകളുടെ വിലാസവും നൽകിയാണു ഷഹനാസ് ഇടപാടുകാരെ തരപ്പെടുത്തിയിരുന്നത്.
കമ്മിഷണർ എം.പി. ദിനേശ്, ഡിസിപി കറുപ്പുസ്വാമി എന്നിവരുടെ മേൽനോട്ടത്തിൽ സെൻട്രൽ അസി. കമ്മിഷണർ കെ. ലാൽജി, സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, വനിതാ എസ്ഐ ട്രീസ, എസ്ഐ ജോബി, സിപിഒ മാരായ അരുൾ, ജോസ്, ജൻഷു, ഷാജി, ഇഗ്നേഷ്യസ്, അജ്മൽ, ഷിബു, വർഗീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























