Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 3 മെഡിക്കല്‍ കോളേജുകളില്‍ നൂതന ലീനിയര്‍ ആക്‌സിലറേറ്റര്‍; ചികിത്സയ്‌ക്കെത്തുന്നത് 11,000 പേര്‍

06 JANUARY 2018 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങുന്ന ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ ത്വരിതഗതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി ഈ മൂന്ന് മെഡിക്കല്‍ കോളേജുകളിലും ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ വാങ്ങിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. തിരുവനന്തപുരത്തും തൃശൂരും 17 കോടി രൂപ വീതവും കോട്ടയത്ത് 12 കോടി രൂപയും വിനിയോഗിച്ചാണ് ഈ മെഷീനുകള്‍ വാങ്ങുന്നത്. ഇത് വാങ്ങാനായി തിരുവനന്തപുരത്തും തൃശൂരും അധികമായി വേണ്ടിവരുന്ന 8.6 കോടി രൂപയും കോട്ടയത്ത് അധികമായി വരുന്ന 3.87 കോടി രൂപയും അടിയന്തിരമായി നല്‍കാനും ഉത്തരവിട്ടു. ഇതനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജും കോട്ടയം മെഡിക്കല്‍ കോളേജും സപ്ലൈ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ഉടന്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതാണ്. 

ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ മുറിയൊരുക്കുകയാണ് ആദ്യഘട്ടം. റേഡിയേഷന്‍ വരാതിരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കാനും ലീനിയര്‍ ആക്‌സിലറേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഏഴെട്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനും തീരുമാനമായി.

ഈ ആശുപത്രികളിലെത്തുന്ന പുതിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ആരേയും അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 3,000ത്തോളം പേരും കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ 4,000ത്തോളം പേരും വീതമാണ് പുതുതായി ക്യാന്‍സര്‍ ചികിത്സയ്ക്കായെത്തുന്നത്. രോഗികളുടെ എണ്ണം കാരണം പലപ്പോഴും റേഡിയേഷന്‍ ചികിത്സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. നിലവില്‍ തിരുവനന്തപുരത്തും തൃശൂരും ഒരോ കൊബാള്‍ട്ട് മെഷീനും കോട്ടയത്ത് ഒരു കൊബാള്‍ട്ട്, ഒരു ബ്രാക്കി തെറാപ്പി, ഒരു ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നീ മെഷീനുകളുമാണുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശനുസരമാണ് ഈ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിരമായി ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങാന്‍ ഉത്തരവായത്. 

നിലവിലെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള അതിനൂതന ഉപകരണമാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍. 3 ഡൈമന്‍ഷണല്‍ കണ്‍ഫോര്‍മല്‍ റേഡിയേഷന്‍ തെറാപ്പി, ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി, വോളിയോമെട്രിക് ആര്‍ക് തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സകള്‍ ഇതിലൂടെ സാധ്യമാകും. ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്താനും സാധിക്കും. പുതിയ മെഷീന്‍ സ്ഥാപിക്കുന്നത് വഴി ക്യാന്‍സര്‍ വന്ന അവയവങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കാനും അതിനടുത്തുള്ള മറ്റ് അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ റേഡിയേഷന്‍ വഴിയുള്ള പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കുവാനും സാധിക്കുന്നു. ആദ്യ ഘട്ടത്തില്‍ കണ്ടെത്തുന്ന ക്യാന്‍സറുകള്‍ക്ക് നൂറുശതമാനം ഫലപ്രദമായ റേഡിയേഷന്‍ ചികിത്സ നല്‍കാനാകും. ത്വക്കിനെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്ക് ഇലക്‌ട്രോണ്‍ ചികിത്സ വഴി ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ ഭേദമാക്കാനും സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (9 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (36 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (44 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (54 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

Malayali Vartha Recommends