ഇനി പ്രതികളെ പിടിക്കാന്‍ ക്യാമറകളുമായി പോലീസ്

സിഗ്നല്‍ തെറ്റിച്ചും അമിതസ്പീഡിലുമായി ഇനി വാഹനങ്ങള്‍ ചീറി പാഞ്ഞാല്‍ പോലീസ്‌ക്യാമറയില്‍ ഇനി കുടുങ്ങും. പ്രതികളെ പിടികൂടാനും വാഹന പരിശോധനയ്ക്കും യൂണിഫോമില്‍ ഘടിപ്പിച്ച കാമറകളുമായി ഇനി പോലീസെത്തും. ക്രമസമാധാനപാലനത്തിലും പട്രോളിംഗ് വേളയിലും നിരീക്ഷണം ശക്തമാക്കാന്‍ യൂണിഫോമില്‍ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകള്‍ പോലീസിനു നല്‍കി. പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പോലീസ് ആസ്ഥാനത്തു നടന്ന യോഗത്തില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാമറകള്‍ കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടിയെന്നും ഈ വര്‍ഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്നു ലോകനാഥ് ബെഹ്‌റ പറഞ്ഞു. ബ്രോഡ്കാസ്റ്റിംഗ് സംവിധാനമുള്ള കാമറകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്‌ന കമ്പനിയാണ് കാമറകള്‍ നല്‍കിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ സവിശേഷത.
ഫോര്‍ജി സിം ഉപയോഗിച്ച് കാമറ ദൃശൃങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാനാകും. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡിജിപി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. പുഷ് ടു ടാക് സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്ക് കാമറ ഘടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനോടും തിരിച്ചും സംസാരിക്കാനാകും. കാമറ സംവിധാനം ചേര്‍ന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു പരസ്പരം സംസാരിക്കാനും കഴിയും.
64 ജിബി മെമ്മറിയുള്ള കാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിംഗ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ കാമറകളിലുള്ള സംവിധാനങ്ങളെല്ലാമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിംഗ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കാനും പിന്നീടു വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. പോലീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണു പോലീസ് പ്രതീക്ഷിക്കുന്നത്
.
https://www.facebook.com/Malayalivartha


























