കഷ്ടപ്പെട്ട പൈസ ബാങ്ക് മുതലാളി കൊണ്ടുപോകാതിരിക്കാന്‍

വളരെ കഷ്ടപ്പെട്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് എങ്ങനെ അക്കൗണ്ടില്‍ 3000 രൂപ തികച്ചിടാന്‍ പറ്റും? അറിവില്ലായ്മ കാരണം നിരവധി സാധാരണക്കാരുടെ പണമാണ് ബാങ്ക് കൊള്ളയടിച്ചത്. ഇത് ഒഴിവാക്കാനായി ബാങ്ക് മുന്നോട്ട് വയ്ക്കുന്നത് ഇതാണ്.
ജന്‍ധന്‍ അക്കൗണ്ടുകള്‍, 18 വയസില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍, സാമൂഹികക്ഷേമ പെന്‍ഷന്‍കാര്‍ അടക്കമുള്ള പെന്‍ഷന്‍കാരുടെ അക്കൗണ്ടുകള്‍, ബേസിക് സേവിങ്‌സ് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ എന്നിവയ്ക്കു മിനിമം ബാലന്‍സ് നിബന്ധന ബാധകല്ല. എന്നാല്‍ പെന്‍ഷന്‍ അക്കൗണ്ടാണെന്നു ബാങ്കിനെ അറിയിക്കണമെന്നുണ്ടെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടപാടുകാരുടെ അജ്ഞതയാണ് ബാങ്കുകള്‍ ചൂഷണം ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഈയിനത്തില്‍ 2,330 കോടി രൂപയാണു ബാങ്കുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പിടിച്ചത്. 1,771 കോടി സ്വന്തമാക്കിയ എസ്.ബി.ഐയാണ് പിടിച്ചുപറിക്കാരില്‍ മുന്നില്‍. മെട്രോകളിലും നഗരങ്ങളിലുമുള്ള ശാഖകളില്‍ 3,000 രൂപയും അര്‍ധനഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ്. മെട്രോകളില്‍ നേരത്തേ 5,000 രൂപയായിരുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ് കുറച്ചത്.
അക്കൗണ്ടിലുള്ള പണം ഇതിലും കുറവാണെങ്കില്‍ മാസം 20 രൂപ മുതല്‍ 100 രൂപ വരെ പിഴയീടാക്കും, പുറമേ ജി.എസ്.ടിയും മിനിമം ബാലന്‍സിന് ആവശ്യമായ പണം അക്കൗണ്ടില്‍ നിലനിര്‍ത്താനില്ലാത്ത നിര്‍ധനര്‍ ചൂഷണം ചെയ്യപ്പെടുന്ന വിഷയം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. മിനിമം ബാലന്‍സ് പിഴ, എ.ടി.എം. സേവനത്തിനുള്ള അമിത നിരക്ക് തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്കു നിവേദനം നല്‍കാനായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഒപ്പുശേഖരണം നടത്തുകയാണ്.
അതേസമയം സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക എസ്.ബി.ഐ. കുറയ്ക്കും. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴത്തുകയും കുറയ്ക്കുന്നതു പരിഗണനയിലാണെന്നു റീട്ടെയ്ല്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് വിഭാഗം എം.ഡി: പി.കെ. ഗുപ്ത അറിയിച്ചു. മിനിമം ബാലന്‍സിന്റെ പേരില്‍ ഉപയോക്താക്കളെ കൊള്ളയടിക്കുകയാണെന്ന വിമര്‍ശങ്ങളെത്തുടര്‍ന്നാണിത്.
https://www.facebook.com/Malayalivartha


























