മകരവിളക്കിനോടനുബന്ധിച്ച് 12 മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍്‌വീസുകള്‍ നടത്തുമെന്ന് റെയില്‍വേ

മകരവിളക്കു പ്രമാണിച്ച് ഈ മാസം 12 മുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. ഈമാസം 12ന് സര്‍വിസ് നടത്തുന്ന റിസര്‍വേഷനില്ലാത്ത പ്രത്യേക ട്രെയിന്‍ ചെന്നൈ എഗ്‌മോറില്‍നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.
ഈ മാസം 14ന് രാത്രി 11ന് കൊച്ചുവേളിയിയില്‍നിന്ന് പുറപ്പെടുന്ന റിസര്‍വേഷനില്ലാത്ത പ്രത്യേക ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 5.25ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഈ മാസം 12, 15, 19, 22 തീയതികളില്‍ രാവിലെ 5.45ന് കൊല്ലത്തുനിന്ന് വിശാഖപട്ടണത്തേക്കു തിരിക്കുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 12.30ന് വിശാഖപട്ടണത്ത് എത്തിച്ചേരും.
വിശാഖപട്ടണത്തുനിന്ന് തിരികെ കൊല്ലത്തേക്കുള്ള ട്രെയിന്‍ 10, 13, 17, 20 തീയതികളില്‍ രാത്രി 11ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.45ന് കൊല്ലത്ത് എത്തിച്ചേരും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
ഈ മാസം 25ന് 10.30ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്ര ആരംഭിക്കുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.50ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഈ മാസം 28ന് എറണാകുളത്തുനിന്ന് വൈകീട്ട് ഏഴിന് യാത്ര ആരംഭിക്കുന്ന സുവിധ സ്‌പെഷല്‍ െട്രയിന്‍ പിറ്റേന്ന് രാവിലെ ഏഴിന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
ഈ മാസം 11ന് എറണാകുളം ജങ്ഷനില്‍നിന്ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന െട്രയിന്‍ പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. 12ന് രാത്രി 10ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന സുവിധ സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ ഒമ്പതിന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രലില്‍നിന്ന് ഈ മാസം ഒമ്പത്, 16, 23, ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.45ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. അടുത്ത മാസം നാല്, 11, 18, 25, മാര്‍ച്ച് നാല്, 11, 18, 25, എപ്രില്‍ ഒന്ന് തീയതികളില്‍ വൈകീട്ട് ഏഴിന് എറണാകുളം ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
https://www.facebook.com/Malayalivartha


























