നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യമാധവന്‍ വീണ്ടുമെത്തുന്നു

ദിലീപിന്റെ അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം കാവ്യയുടെ സിനിമാ പ്രവേശനത്തെ പറ്റിയാണ് ചര്‍ച്ചകള്‍. ദിലീപിന്റെ താല്‍പ്പര്യമാണ് കാവ്യ സിനിമയില്‍ എത്തുന്നത്. ദിലീപിനെ കല്ല്യാണം കഴിച്ചതോടെ കാവ്യയും വീട്ടുകാരിയായി മാറുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കാവ്യ മാധവന്‍ ഒരിടവേളയ്ക്കു ശേഷം പാട്ടും പാടി സിനിമയിലേയ്ക്ക്. പാട്ടുംപാടിയാണ് കാവ്യ ഇത്തവണ സിനിമയില്‍ സാന്നിധ്യമാകുന്നത്.
സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകാണം എന്ന ചിത്രത്തിലാണ് കാവ്യ വീണ്ടും ഗായികയായത്. വിജയ് യേശുദാസിനോടൊപ്പമാണ് കാവ്യ ഡ്യൂയറ്റ് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു വിനോദയാത്രയാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഗാനരംഗങ്ങള്‍. വരികളില്‍ ദൈവത്തേയും, മനുഷ്യനേയും, കാലത്തേയും കുറിച്ചാണ് കാവ്യയുടെ പാട്ട്. ദിലീപിന്റെ അറസ്റ്റും മറ്റ് പ്രശ്‌നങ്ങളുമുണ്ടാക്കിയ ആഘാതങ്ങളെ സിനിമയിലൂടെ തന്നെ മറികടക്കാനാണ് പാട്ടുമായുള്ള കാവ്യയുടെ രംഗപ്രവേശനത്തിന് കാരണം.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദങ്ങള്‍ കത്തുമ്പോഴും കാവ്യാ മാധവന്‍ പാട്ടിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഒരു ഭാഗത്ത് ആരോപണങ്ങള്‍ നേരിടുമ്പോള്‍ മറുഭാഗത്ത് പിന്നണി ഗായികയായി അന്നും സിനിമയിലെത്തിയിരുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലൂടെയാണ് കാവ്യ ഗായികയുടെ റോളില്‍ അന്ന് എത്തിയത്. ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയായിരുന്നു. രണ്ട് മിനറ്റ് നീളമുള്ള ഗാനം രണ്ട് മണിക്കൂര്‍ എടുത്താണ് പാടിയത്. മുമ്പ് മാറ്റിനി എന്ന ചിത്രത്തിലും കാവ്യ പാടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























