ഉഡാന്‍ കേന്ദ്ര പദ്ധതി: ഇനി കണ്ണൂരില്‍ നിന്ന് ആകാശമാര്‍ഗം മണിക്കൂറിന് 2500 രൂപയ്ക്കു യാത്ര ചെയ്യാം

ചെറുനഗരങ്ങളെ തമ്മില്‍ ആകാശമാര്‍ഗം കൂട്ടിയിണക്കുന്ന ഉഡാന്‍' കേന്ദ്രപദ്ധതിയിലൂടെ മണിക്കൂറിന് 2500 രൂപയ്ക്ക് പറക്കാവുന്ന വിമാന സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം മദ്ധ്യത്തോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിട്ടിയും ധാരണാപത്രം ഒപ്പുവച്ചു. ഉഡാന്‍ പദ്ധതിയില്‍ ചെറു നഗരങ്ങളിലെ 45 വിമാനത്താവളങ്ങളാണുള്ളത്.
യാത്രക്കാര്‍ കുറവുള്ള സര്‍വീസുകളുടെ റവന്യൂ നഷ്ടം പരിഹരിക്കുന്നതിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 20 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും കണ്ണൂരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്‌ളി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും. ജെറ്റ് എയര്‍വേസും, ഗോ എയറും ദമാം, അബുദാബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും.
എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ്, എത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേസ്, ടൈഗര്‍ എയര്‍വേസ് എന്നിവയും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക് ) പദ്ധതിയില്‍ 2500 രൂപയ്ക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധമാവുന്ന വിമാനക്കമ്പനികള്‍ക്ക് ഇന്ധന നികുതി നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























