കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് തിരിച്ച സ്വകാര്യബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി

കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് തിരിച്ച സ്വകാര്യബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്. പയ്യന്നൂര്‍ ഷേണായ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട ബസ് കോഴിക്കോട് റോഡ് സൈഡിലുള്ള ഒരു വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 39 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 8 കുട്ടികളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് പുതിയാപ്പയില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























