അഴിമതിയാരോപണത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി

ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആ രോപണത്തിലാണ് മന്ത്രിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനായി കെ.ഇ. ബൈജുവിന്റെ ചുമതലയിൽ വിജിലന്‍സിന്റെ സ്പെഷല്‍ യൂണിറ്റിനെ നിയമിച്ചു.
മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും ഷൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നുമാണ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. മന്ത്രിയുടെ ഭര്‍ത്താവിന്റെ ചികിത്സാച്ചിലവ് 86,130,10 രൂപയാണ് കാണിച്ചിരിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രി, ജ്യോതി ദേവ് ഡയബറ്റിക്സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രി, മട്ടന്നൂരിലെ ലക്ഷ്മി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. പരാതിയില്‍ 42 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























