Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..

മലയാളി വാര്‍ത്ത കണ്ടെത്തിയത്‌ സത്യമായി... അത്‌ പെയ്‌ഡ്‌ സീറ്റ്‌ തന്നെ, 1.84 കോടി പാര്‍ട്ടിഫണ്ടിലെന്ന്‌ കണ്ടെത്തല്‍

06 AUGUST 2014 10:31 PM IST
മലയാളി വാര്‍ത്ത.

മലയാളി വാര്‍ത്ത തെരഞ്ഞെടുപ്പ്‌ ദിവസങ്ങളില്‍ നല്‍കിയിരുന്ന റിപ്പോര്‍ട്ട്‌ സത്യമായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്‌ച വരുത്തിയതിന്‌ മുന്ന്‌ സിപിഐ നേതാക്കള്‍ക്കെതിരേ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തു. സിപിഐ കേന്ദ്ര നിര്‍വാഹക സമിതി അംഗവും പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമായ സി.ദിവാകരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട്‌ ശശി, മുന്‍ സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണ്‌ മൂന്നംഗ അന്വേഷണ കമ്മീഷന്‍ നടപടിക്ക്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരത്തു ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പോയതോടെയാണ്‌ മൂന്നംഗ അന്വേഷണ കമ്മീഷന്‍ തോല്‍വിയെക്കുറിച്ച്‌ അന്വേഷിച്ചത്‌.

എന്നാല്‍ സ്ഥാനാര്‍ത്ഥി വഴി വന്‍തുക തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് പിരിവായും സംഭാവനയായും ലഭിച്ചെന്ന കണ്ടെത്തലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഹൈലൈറ്റ്. 1.84 കോടി രൂപയാണ് ഇത്തരത്തില്‍ കമ്മിറ്റിയിലേക്ക് വന്നത്. ഇതിലും ജില്ലയുടെ ചുമതലക്കാരനായ സി.ദിവാകരനും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍ക്കും ജില്ലാ സെക്രട്ടറിയ്ക്കും ജാഗ്രതക്കുറവ് സംഭവിച്ചെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. എന്നാല്‍ ലഭിച്ച പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കണക്കിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ഈ നിഗമനം.

ബെനറ്റ്‌ ചിലവിട്ടത്‌ 15 കോടി, സീറ്റുറപ്പിക്കാന്‍ 2 കോടി ?

തിരുവനന്തപുരത്ത്‌ നിന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ്‌ എബ്രഹാം തിരഞ്ഞെടുപ്പിന്‌ വേണ്ടി 15 കോടി ചെലവഴിച്ചു. ഇതില്‍ സിംഹഭാഗവും അദ്ദേഹം എംഡിയായിരിക്കുന്ന കാരക്കോണം മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടില്‍ നിന്നാണ്‌ ചെലവഴിച്ചത്‌. രണ്ടു കോടിയോളം രൂപ സിപിഐ -സിപിഎം നേതാക്കള്‍ക്ക്‌ നല്‍കിയെന്നാണ്‌ വിവരം. ഒരു കോടി രൂപ സിപിഐയുടെ തിരുവനന്തപുരത്തെ ജില്ലാ നേതാക്കള്‍ക്ക്‌ നല്‍കിയെന്നും രഹസ്യ വിവരമുണ്ട്‌. ചില ജില്ലാ നേതാക്കള്‍ ബെനറ്റിനെ മത്സരിപ്പിച്ചാല്‍ ജയിക്കുമെന്ന്‌ സംസ്ഥാന നേതാക്കളെയും കേന്ദ്രനേതാക്കളെയും വിശ്വസിപ്പിച്ചത്രേ. എന്നാല്‍ സിപിഐയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ സംസ്ഥാന കേന്ദ്ര നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാക്കിയത്‌ എങ്ങനെയാണെന്നാണ്‌ സിപിഐ ലെ ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്‌. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ പേയ്‌മെന്റ്‌ ആരോപണം രേഖാമൂലം ഉയരുന്നത്‌ ഇതാദ്യമായാണ്‌.

തിരുവനന്തപുരത്ത്‌ നിന്നുള്ള രണ്ടു നേതാക്കള്‍ക്കെതിരെയാണ്‌ കൈക്കൂലി ആരോപണത്തിന്റെ മുള്‍മുന തിരിയുന്നത്‌. നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരത്തെ ഒരു വിഭാഗം നേതാക്കള്‍ ബെനറ്റിനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പരാതിയിലൊന്നും കാര്യമില്ലെന്ന നിലപാടാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ സ്വീകരിച്ചിരിക്കുന്നത്‌. പന്ന്യനുമായി അടുപ്പം പുലര്‍ത്തുന്ന തിരുവനന്തപുരത്തെ നേതാവിനെതിരെയാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും സംസ്ഥാന നേതൃത്വത്തിന്‌ എതിരാണ്‌. അങ്ങനെ വന്നാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവി പ്രതികൂലമാവാന്‍ സാധ്യതയുണ്ട്‌.
തിരുവനന്തപുരത്ത്‌ സിപിഎമ്മിന്‌ മത്സരിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. സിപിഎം മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ മത്സരം കടുക്കുകയും ചെയ്യുമായിതരുന്നു. എന്നാല്‍ സീറ്റ്‌ വിട്ടു നല്‍കാന്‍ സിപിഐ തയ്യാറായില്ല. സീറ്റ്‌ വിഭജനത്തിന്റെ പേരില്‍ സിപിഐ പാര്‍ട്ടി വിട്ടു പോകുമെന്ന്‌ സിപിഎം ഭയക്കുകയും ചെയ്‌തു. ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ബെനറ്റിന്റെ പേരില്ലായിരുന്നു. ഇത്‌ മറികടന്ന്‌ എങ്ങനെ അദ്ദേഹത്തിന്റെ പേരു കടന്നു കൂടി എന്നാണ്‌ സിപിഐയെ അലട്ടുന്നത്‌. തിരുവനന്തപുരത്ത്‌ ഇടതുപക്ഷത്തിന്റെ അടിവേര്‌ ഇളക്കിയ സംഭവമായിരുന്നു തിരുവനന്തപുരത്തെ തോല്‍വി.
ബെനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമായതോടെ സിപിഎമ്മും അത്‌ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്‌. എം. വിജയകുമാറിനെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാന്‍ സിപിഎമ്മിന്‌ ആഗ്രഹമുണ്ടായിരുന്നു. വിജയകുമാര്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു എന്നാണ്‌ സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇടതുപക്ഷ യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാശ്രയ പ്രശ്‌നത്തിന്റെ പേരില്‍ ബെനറ്റിനെതിരെ സമരവും ചെയ്‌തിരുന്നു. സിപിഐയുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ ബെന്നറ്റിനെതിരെ പലവട്ടം രംഗത്തെത്തിയവരാണ്‌. എന്നിട്ടും അവരെയൊക്കെ മറികടന്ന്‌ ബെന്നറ്റിന്‌ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്‌ പാര്‍ട്ടി വോട്ടുകളെ പോലും നഷ്‌ടപ്പെടുത്തിയതായി സിപിഐ യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ സാധാരണ യുഡിഎഫിലാണ്‌ നടക്കുന്നതെന്നും സിപിഐ നേതാക്കള്‍ പറയുന്നു. ചുരുക്കത്തില്‍ ശശിതരൂരിനെ ജയിപ്പിച്ചത്‌ സിപിഐക്കാരാണെന്ന്‌ ആരോപണമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (4 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (4 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (4 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (4 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (5 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (6 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (6 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (6 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (6 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (7 hours ago)

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ല; ബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം സർക്കാർ ചെയ്തുവെന്ന വിമർശനവുമായി ബിജ  (8 hours ago)

സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ  (8 hours ago)

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്; സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം; മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു  (8 hours ago)

Malayali Vartha Recommends