അമേരിക്കയുടെ ദല്ലാളായിരുന്നയാളെ ഭരണം ഏല്‍പ്പിക്കുകയാണ് സോണിയാ ഗാന്ധി ചെയ്തത്, കണക്ക്‌ബോധിപ്പിക്കാനാണ് മന്‍മോഹന്‍സിംഗ് അമേരിക്കയില്‍ പോയിരുന്നത് - എം.എം മണി

സോണിയാഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ചേര്‍ന്ന് മന്‍മോഹന്‍സിംഗിനെ രാജ്യത്തിന്റെ തലയില്‍ വെച്ചുകെട്ടുകയായിരുന്നെന്ന് മന്ത്രി എം.എം മണി. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍ക്കിഷന്‍സിംഗ് സുര്‍ജിത് അന്ന് യു.പി.എ യോഗത്തില്‍ പറഞ്ഞത് സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ്. എന്നാല്‍ അമ്മേം മോനും വീട്ടില്‍ ചെന്ന് കൂടിയാലോചിച്ചിട്ട് ഈ സാധനത്തെ രാജ്യത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഒരുമാസം ഇവിടെ പ്രവര്‍ത്തിച്ചിട്ട് അമേരിക്കയില്‍ കള്ള്കുടിക്കാന്‍ പോകുന്നയാളാണ് മന്‍മോഹന്‍സിംഗ്.
അമേരിക്കക്ക് വേണ്ടി എന്തെല്ലാം വിടുപണി ചെയ്തു. അമേരിക്കയുടെ ദല്ലാളായിരുന്നയാളെ ഭരണം ഏല്‍പ്പിക്കുകയാണ് സോണിയാ ഗാന്ധി ചെയ്തത്. കണക്ക്‌ബോധിപ്പിക്കാനാണ് മന്‍മോഹന്‍സിംഗ് അമേരിക്കയില്‍ പോയിരുന്നത്. ഇപ്പോ കൊട്ടേലും കൊള്ളൂല, എങ്ങും കൊള്ളൂല എന്ന പരുവമായി. എന്നിട്ടിപ്പോ നമ്മള് കൂടെ കൂടണമെന്ന്. നമ്മളില്ലെന്നും മന്ത്രി വ്യക്തമാക്കി. പലനേതാക്കള്‍ക്കെതിരെയും മന്ത്രി എം.എം മണി മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മുന്‍പ്രധാനമന്ത്രിയെ പോലെയുള്ള ദേശീയനേതാക്കള്‍ക്കെതിരെ തരംതാണരീതിയില്‍ സംസാരിക്കുന്നത് ആദ്യമായാണ്.
മുന്നാര്‍ സമരകാലത്ത് പെമ്പിളെ ഒരുമിയിലെ വനിതകള്‍ മറ്റേപ്പണി ചെയ്‌തെന്ന് മന്ത്രി എം.എം മണി പ്രസംഗിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അവസാനം സുപ്രീംകോടതിയില്‍ വരെ കേസെത്തി. അവിടെ നിന്നാണ് ഊരിപ്പോയത്. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രനെയും വി.എച്ച്.പി നേതാവ് ശശികല ടീച്ചര്‍ക്കെതിരെയും വിവാദ പ്രസംഗം നടത്തിയിരുന്നു. ഇവളുമാരെ നിയന്ത്രിക്കാന്‍ വീട്ടില്‍ ഭര്‍ത്താക്കന്‍മാരില്ലേ? എന്ന് ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























