Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

എകെജി പരാമര്‍ശം കത്തുന്നു : വി.ടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം ;ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനു നേരെ കല്ലേറ്

06 JANUARY 2018 06:09 PM IST
മലയാളി വാര്‍ത്ത

വി.ടി ബല്‍റാം എംഎല്‍എ യുടെ തൃത്താല ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബല്‍റാം എംഎല്‍എ യുടെ തൃത്താലയിലെ എംഎല്‍ ഓഫീസിലേയ്ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ എനടത്തിയത്. എകെജിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാര്‍ച്ചാണ് അക്രമസക്തമായത്.

തൃത്താല ഓഫീസിനു പത്തു മീറ്റര്‍ മുന്നില്‍ വെച്ച്‌ മാര്‍ച്ച്‌ തടയാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും, പോലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. മാര്‍ച്ച്‌ ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിട്ടും വളരെ കുറച്ച്‌ പോലീസുകാര്‍ മാത്രമാണ് മാര്‍ച്ച്‌ നിയന്ത്രിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നത്. പോലീസുകാര്‍ക്ക് നേരെ കല്ലേറുമുണ്ടായി. പോലീസിനെ തട്ടിമാറ്റി മുന്നേറിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. എംഎല്‍എ ഓഫീസ് നേരത്തെ ഷട്ടറിട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഈ ഓഫീസിനു മുന്നിലേയ്ക്ക് രാവിലെ ചിലര്‍ മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു.

ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. ബല്‍റാമിന്റെ പരാമര്‍ശത്തിനു പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച്‌ ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച്‌ ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ആരോപണങ്ങള്‍ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎല്‍എ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയില്‍ സുശീല ഗോപാലനെ കുറിച്ച്‌ പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോള്‍ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബല്‍റാമിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (7 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (20 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (34 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (52 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends