Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഓണം നോവും ; സബ്‌സിഡി വെള്ളത്തില്‍

07 AUGUST 2014 03:16 PM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ഓണത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ സാധനങ്ങള്‍ക്ക്‌ വന്‍ വിലക്കയറ്റം. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും വഴി സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡി വെട്ടി ചുരുക്കാന്‍ തീരുമാനിച്ചു. 13 സാധനങ്ങള്‍ക്ക്‌ നല്‍കി വരുന്ന സബ്‌സിഡിയാണ്‌ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്‌. 60 % വരെയാണ്‌ ചില സാധനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി. ഇത്‌ 20 മുതല്‍ 30 ശതമാനം വരെയാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. ധാന്യങ്ങള്‍ക്ക്‌ 40 ശതമാനം വരെ ഓണക്കാലത്ത്‌ വില വര്‍ദ്ധിക്കുനെന്നാണ്‌ കരുതുന്നത്‌. പൊതു വിപണി വില ഒരു കിലോ വെളിച്ചെണ്ണയുടെ ഇപ്പോഴത്തെ വില 142 രൂപയാണ്‌. സപ്ലൈകോയിലെ വില 62. സബ്‌സിഡി എടുത്തു കളയുന്നതോടെ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക്‌ വന്‍ വില കയറ്റമാകും. ചുരുക്കത്തില്‍ മലയാളികള്‍ക്ക്‌ മനസമാധാനത്തോടെ ഓണമുണ്ണാന്‍ കഴിയില്ല.
സര്‍ക്കാര്‍ സംരംഭങ്ങളിലൂടെ വില്‍ക്കുന്ന നിത്യോപയോഗസാധനങ്ങളുടെ വില ഏകീകരിക്കാനാണത്രേ സര്‍ക്കാര്‍ തീരുമാനം. വില ഏകീകരിക്കുന്നു എന്ന മറവിലാണ്‌ സബ്‌സിഡി എടുത്തുകളയുന്നത്‌. ഫലപ്രദമായ വിപണിയിടപെടല്‍ സാധ്യമാക്കുന്നതിനുവേണ്ടിയാണ്‌ വില ഏകീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞ മാസം മന്ത്രിസഭായോഗത്തില്‍ പറഞ്ഞിരുന്നു. ചില സാധനങ്ങള്‍ക്ക്‌ 60 ശതമാനം സബ്‌സിഡി ഉണ്ടായിരുന്നപ്പോള്‍ മറ്റ്‌ ചില സാധനങ്ങള്‍ക്ക്‌ 10% മാത്രമായിരുന്നു സബ്‌സിഡി എന്നാല്‍ സര്‍ക്കാര്‍ പറയുന്നത്‌. വില ഏകീകരിക്കുമ്പോള്‍ സബ്‌സിഡിയില്‍ വ്യത്യാസം വരുമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു.
ഓണം വരുമ്പോള്‍ സബ്‌സിഡി വര്‍ദ്ധിപ്പിക്കാനാണ്‌ പതിവ്‌. ഇതാണ്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള കീഴ്‌വഴക്കം. സര്‍ക്കാര്‍ സ്ഥാപനമായ ഹോട്ടികോര്‍പ്പിലും ഇതുതന്നെയാണഅ അവസ്ഥ. സംസ്ഥാനത്ത്‌ പച്ചക്കറിയുടെ വില കുതിച്ചുവരുമ്പോള്‍ സര്‍ക്കാര്‍ രഹസ്യമായി സബ്‌സിഡി വെട്ടിചുരുക്കി. ഹോര്‍ട്ടി കോര്‍പ്പിലെ സാധനങ്ങള്‍ സബ്‌സിഡിയില്ലാതെ വില്‍ക്കുന്ന ഔട്ട്‌ലൈറ്റുകും ധാരാളമുണ്ട്‌. ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാറില്ല. സബ്‌സിഡി സാധനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പിലൂടെ സബ്‌സിഡിയില്ലാതെ വില്‍ക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുക്കാത്തത്‌ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമാണെന്ന്‌ ആരോപണമുണ്ട്‌.
സര്‍ക്കാര്‍ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ്‌ ഇത്തരം ജനദ്രോഹപരമായ നിലപാടുകള്‍ സ്വീകരിച്ചതെന്ന്‌ പറയപ്പെടുന്നു. കാണം വിറ്റും ഓണം ഉണ്ണേണ്ട അവസ്ഥയിലാണ്‌ സര്‍ക്കാരെന്ന്‌ ധനവകുപ്പിലെ ഉന്നതര്‍ പറയുന്നു. ഏതായാലും ഓണം കടക്കാന്‍ മലയാളി പെടാപാടുപെടുമെന്നാണ്‌ സൂചന.
അതേസമയം സര്‍ക്കാരിനെതിരെ വരുന്ന വാര്‍ത്തകളില്‍ മുഖ്യമന്ത്രി അസഹ്യനാണ്‌. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ്‌ മുഖ്യമന്ത്രിയുടെ ആരോപണം, അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കാനും ശ്രമിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (32 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (43 minutes ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (1 hour ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends