പെൺകുട്ടിയെ പിറകെ നടന്നു ശല്യം ചെയ്തു; പെൺകുട്ടിയുടെ സഹോദരൻ ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം; പക മൂത്തപ്പോൾ...

പെൺകുട്ടിയെ ശല്യം ചെയ്തതിനു പെൺകുട്ടിയുടെ സഹോദരൻ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു. എന്നാൽ സംഭവം കലാശിച്ചത് കയ്യേറ്റത്തിലായിരുന്നു. ഇതേതുടർന്ന് വിദ്യാര്‍ഥി പോലീസിനെ സമീപിക്കുകയും തുടര്‍ന്നു രക്ഷിതാക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നു രണ്ടുമാസം കഴിഞ്ഞിട്ടും ദേഷ്യം മനസ്സിൽ സൂക്ഷിച്ചിരുന്ന വിദ്യാര്‍ഥി പെൺകുട്ടിയുടെ സഹോദരനെ കൊല്ലാൻ മൂന്നംഗസംഘത്തിനു ക്വട്ടേഷന്‍ നല്‍കി.
കഴിഞ്ഞ 19 നു രാത്രി ഞാറയ്ക്കല്‍ പെരുംമ്പിള്ളി ബസ് സ്റ്റോപ്പില്‍ ഫോര്‍ട്ട് വൈപ്പിൻ സ്വദേശികളായ പുത്തന്‍ വീട്ടില്‍ പെൺകുട്ടിയുടെ സഹോദരനായ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഞാറയ്ക്കല്‍ അസീസി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും വാര്‍ഷിക ആഘോഷം കഴിഞ്ഞു പോകുമ്പോള്‍ കാത്തുനിന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. കണ്ണില്‍ മണല്‍ വാരിയിട്ട് ഇരുമ്പു വടി, ഇടിക്കട്ട എന്നിവ കൊണ്ടായിരുന്നു ആക്രമിച്ചത്. മാര്‍ഷലിന്റെ തലയ്ക്കും പുറത്തുമാണ് അടിയേറ്റത്. ആല്‍ഫ്രഡിന്റെ വലതു കൈ ഒടിയുകയും ചെയ്തു.
സംഭവത്തില്‍ മൂന്നംഗസംഘത്തെ ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പല്ലമ്ബിള്ളി കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി (മണ്ടന്‍ ഗിരി-31), ഞാറയ്ക്കല്‍ ഓടമ്ബിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍ (കോടാലി -33), ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് (ജിനാപ്പി-39) എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി ഒളിവിലാണ്.
https://www.facebook.com/Malayalivartha


























