Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഷെറിന്‍ മാത്യൂസ് ആദ്യ സംഭവമല്ല; കുട്ടികളെ ദത്തെടുക്കുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ മുഖം സര്‍ക്കാരിന് മനസിലായി; യുഎസ് ഏജന്‍സിക്കു വിലക്ക് ഏര്‍പ്പെടുത്തി ഭാരത സര്‍ക്കാര്‍

08 JANUARY 2018 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എറണാകുളം സ്വദേശികള്‍ ദത്തെടുത്ത് കൊലപ്പെടുത്തിയ ഷെറിന്‍ മാത്യൂസ് വേദനയാകുമ്പോള്‍ ശക്തമായ നിലപാടുമായി വിദേശകാര്യ മന്ത്രാലയം. ഭിന്ന ശേഷക്കാര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്തിയ പരിഗണനയാണ് ഈ ദത്തെടുക്കലിലും കൊലയിലേക്കും നയിച്ചതെന്നാണ് വ്യക്തമാകുന്നത്. 

മലയാളികളായ വെസ്ലിസിനി ദമ്പതികള്‍ക്ക് ഷെറിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഎസിലെ ദത്തെടുക്കല്‍ ഏജന്‍സിക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ബിഹാറിലെ അനാഥാലയത്തില്‍ നിന്നു ഷെറിനെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്കു സൗകര്യമൊരുക്കിയ ഹോള്‍ട്ട് ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതില്‍ ഏജന്‍സിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിലാണു ഷെറിന്‍ മരിച്ചത്. നവംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഇന്ത്യാ സന്ദര്‍ശനം കണക്കിലെടുത്ത് ഏജന്‍സിക്കെതിരായ നടപടി നീട്ടിവയ്ക്കുകയായിരുന്നു. യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ദത്തെടുക്കല്‍ റിസോഴ്‌സ് സമിതി (സിഎആര്‍എ) എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുന്നതു പരിഗണിക്കും.

ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്കു പാസ്‌പോര്‍ട്ട് നല്‍കാവൂ എന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് ഭിന്ന ശേഷിക്കാരെ അമേരിക്കന്‍ പൗരത്വമുള്ളവര്‍ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. സാമ്പത്തികമായി കുടുംബത്തിന് നല്ല സഹായമാണ്. ഇത് തട്ടിയെടുക്കാനാണ് വെസ്ലിയും സിനിയും ശ്രമിച്ചതെന്നാണ് ആക്ഷേപം. അല്ലാതെ ഷെറന്‍ മാത്യൂസിനോട് ഒരു സ്‌നേഹവും ഇല്ലായിരുന്നു. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ദത്തെടുക്കല്‍ ഏജന്‍സിക്കെതിരെ നടപടിയെടുത്തത്.

ഇന്ത്യയില്‍ നിന്ന് ഭിന്ന ശേഷിക്കാരെ ദത്തെടുക്കുന്ന അമേരിക്കക്കാര്‍ ഏറെയാണ്. അവരുടെ എല്ലാം മനസ്സിലുള്ളത് സ്‌നേഹത്തിനപ്പുറമുള്ള സര്‍ക്കാര്‍ സഹായമാണ്. ഇത്തരക്കാരെ ദത്തെടുക്കുന്നതില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് തടയണം അല്ലെങ്കില്‍ ഇനിയും ഷെറിന്‍ മാത്യൂമാര്‍ ഉണ്ടാകുംഹൂസ്റ്റണില്‍ നിന്നൊരു മലായളിയുടെ പ്രതികരണമാണ് ഇത്. വെസ്ലിസിനി ദമ്പതികള്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് അമേരിക്കയിലെ മലയാളി സമൂഹത്തിലുള്ളതെന്നും ഇദ്ദേഹം മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി. യു.എസിലെ ഇന്ത്യന്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന ഷെറിനെ നവംബര്‍ ആദ്യമാണ് കാണാതായത്. തുടര്‍ന്ന് വീടിന്റെ മുക്കാല്‍ കിലോ മീറ്റര്‍ അകലെയുള്ള കലുങ്കിന് അടിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വന്തമായി കുട്ടിയുള്ള ഇവര്‍ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സര്‍ക്കാര്‍ സഹായം തട്ടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ദത്തെടുക്കലിന് പിന്നിലുണ്ടായിരുന്ന വികാരം. ഇതാണ് മലയാളികളെ ഇപ്പോള്‍ പ്രകോപിതരാക്കുന്നത്. അതിനിടെ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് നടപടി തുടങ്ങിയതായും സൂചനയുണ്ട്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളര്‍ത്തച്ഛനും വളര്‍ത്തമ്മയും പെരുമാറിയിരുന്നത്. വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വര്‍ഷം മുന്‍പാണ് നാളന്ദയിലെ മദര്‍തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിന്‍ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ഷെറിന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ബീഹാറിലെ അനാഥാലയങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നു. ഇതിനിടെയാണ് അമേരിക്കയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായിരുന്നു സരസ്വതിയെ വെസ്ലി ദത്തെടുത്തതെന്ന വിവരം പുറത്തുവരുന്നത്. സമാനായ നിരവധി ദത്തെടുക്കലുകള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends