Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബല്‍റാം എ.കെ.ജിയെ പറഞ്ഞതിന് സിപിഎം മറുപടി പറഞ്ഞാല്‍ നാറുമെന്ന പേടി വന്നതോടെ ബലറാമിനെ ഒതുക്കുന്നു

08 JANUARY 2018 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കോണ്‍ഗ്രസുകാരെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരിക്കുകയാണ് യുവ എംഎല്‍എ വി.ടി. ബല്‍റാം. കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. എ.കെ.ജി.യെക്കുറിച്ചുള്ള വി.ടി.ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശം ചൂടേറിയ വിവാദമായിരിക്കെ, എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ആശയകുഴപ്പത്തിലാണ് നേതാക്കള്‍. ആരെങ്കിലും ബല്‍റാമിനെ ന്യായീകരിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതാക്കളുടെ ചുറ്റിക്കളിയും പുറത്തെത്തിച്ച് നാറ്റിക്കാനാണ് സൈബര്‍ പോരാളികളുടെ ശ്രമം. 

മുതിര്‍ന്ന നേതാക്കള്‍ ബല്‍റാമിനെ പിന്തുണച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് മാത്രമാണ് ബല്‍റാമിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബല്‍റാമിന്റെ പ്രസ്താവനയെ എതിര്‍ത്തും ഒരു വേള ന്യായീകരിച്ചുമാണ് പ്രസ്താവന ഇറക്കിയത്. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍ക്കരുത്തോടെ പ്രതികരിക്കുന്ന യുവ നേതാക്കള്‍ പലരും ഈ സംഭവത്തെക്കുറിച്ച് പ്രതികരണം തേടാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുക പോലും ചെയ്തില്ല.

പാര്‍ട്ടി നേതൃത്വത്തിലേക്ക് യുവനിര കടന്നുവരണമെന്ന് കുറെക്കാലം മുമ്പ് തുറന്നടിച്ച് കൈയടി നേടിയ ബല്‍റാമിന് ഉദ്ദേശിച്ച പിന്തുണ കിട്ടാഞ്ഞതിനാലാവണം തന്റെ പ്രസ്താവനയ്ക്ക് പിന്നീട് വിശദീകരണം നല്‍കേണ്ടിയും വന്നു. അതേസമയം സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം ബല്‍റാമിനെതിരെ ശക്തമായി രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി. സുധാകരന്‍ തുടങ്ങിയവര്‍ ശക്തമായാണ് പ്രതിഷേധിച്ചത്.

എ. കെ. ജിയെക്കുറിച്ചുള്ള വി. ടി ബല്‍റാം എം.എല്‍.എ പരാമര്‍ശം കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ വ്യക്തമാക്കി. നിജസ്ഥിതി അറിയാന്‍ താന്‍ ബല്‍റാമിനെ വിളിച്ച് സംസാരിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരായി ചിത്രീകരിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതാണെന്നാണ് ബല്‍റാം പറഞ്ഞത്. കോണ്‍ഗ്രസിനെ തിരുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തണം.

ഏതു പാര്‍ട്ടിയുടേതായാലും നേതാക്കളെ അധിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതാക്കളെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. പക്ഷേ ഒരു ജനപ്രതിനിധിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നത് അംഗീകരിക്കാനാവില്ല.അത് നിയമം കൈയിലെടുക്കലാണ്.

തരംതാണ പ്രവര്‍ത്തനത്തിന് ബല്‍റാം മാപ്പുചോദിക്കണമെന്ന് മന്ത്രി സുധാകരന്‍. നെഹ്രു പ്രധാനമന്ത്രിയും എ.കെ.ജി പ്രതിപക്ഷ നേതാവുമായിരുന്നപ്പോള്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവരും ഒരുമിച്ച് ടെന്നീസ് കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വ്യക്തി ബന്ധവും രാഷ്ട്രീയവും അവര്‍ കൂട്ടിക്കുഴച്ചിരുന്നില്ല.

നെഹ്രുകുടുംബത്തെ അപമാനിച്ച കോടിയേരിയുടെ പരാമര്‍ശത്തില്‍ സി.പി.എം അഭിപ്രായം വ്യക്തമാക്കണമെന്നാണ് ഡീന്‍ കുര്യാക്കോസ് പറയുന്നത്. ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. അതിന് മാപ്പ് പറയേണ്ടതില്ല. ബല്‍റാം മാപ്പു പറയണമെന്നു പറയുന്നവര്‍ ആദ്യം കോടിയേരിയെ കൊണ്ട് മാപ്പു പറയിക്കണം.

ഇതിനിടെ മന്ത്രി എംഎം മണിയുടെ നാടന്‍ പ്രയോഗങ്ങളും ഉയര്‍ത്തി ചില നേതാക്കളുടെ ഒറ്റപ്പെട്ട വാദങ്ങളും പുറത്തു വന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends