Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കായിക താരത്തിന്റെ സ്വപ്നങ്ങൾക്ക് തണലായി ഫേസ്ബുക് കൂട്ടായ്മയായ ഗ്ലോബല്‍ അടൂര്‍

08 JANUARY 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സങ്കടങ്ങളുടെ കടലിൽ നിന്ന് അവൾ ഉയർത്തെഴുന്നേറ്റത് ജാവലിന്റെ ലോകത്തേക്കായിരുന്നു. സ്വന്തമായി ജാവലിൻ ഇല്ലാതിരുന്ന അവൾക്ക് പരിശീലനത്തിനു കൂട്ടായി ഉണ്ടായിരുന്നത് മരക്കമ്പുകൾ മാത്രമായിരുന്നു. ആ മരക്കമ്പുകൾ കൊണ്ട് അവൾ എറിഞ്ഞു നേടിയതോ സുവർണ നേട്ടങ്ങളും. അനില എന്ന കൊച്ചു മിടുക്കിയുടെ വിജയങ്ങൾക്ക് പിന്നിൽ കഷ്ടപാടുകളുടെയും കണ്ണുനീരിന്റെയും നനവുകൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ നിശ്ചയദാർഢ്യത്തിലൂടെ സ്വപ്നത്തിന്റെ ചിറകിൽ ഏറുക തന്നെ ചെയ്തു . സംസ്ഥാന കായിക മേളയിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടി അവൾ തന്റെ ലക്ഷ്യങ്ങൾക്ക് അടിത്തറയിട്ടു. അനിലയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ നല്ല മനസുകളുടെ സഹായത്താൽ സ്പോർട്സ് കിറ്റും ജാവലിൻ സ്റ്റിക്കുകളും സ്വന്തമായി കിട്ടി.

എന്നാൽ ഇപ്പോൾ സ്വന്തമായൊരു വീട് എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഒരു കൂട്ടം ഫേസ്ബുക് കൂട്ടായ്മയുടെ സഹായത്താലാണ് അനിലയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. അനിലയുടെ ജീവിത സാഹചര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഗ്ലോബല്‍ അടൂര്‍ നവമാധ്യമ കൂട്ടായ്മ വീടെന്ന ആഗ്രഹത്തിനു വഴിതെളിക്കുകയാണ്.

ആഗോള അടൂര്‍ക്കാരുടെ കൂട്ടായ്മയായ ഗ്ലോബല്‍ അടൂരിന്റെ അഡ്മിന്‍മാരായ പ്രദീപ് അടൂര്‍, വി.ബി.വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കൂട്ടായ്മയുടെ വാര്‍ഷിക ഉപഹാരം അനിലയ്ക്ക് നല്‍കുന്നതിന് തീരുമാനിക്കുകയായിരുന്നു. കൂട്ടായ്മയിലെ എല്ലാവരുടെയും നല്ല മനസോടെ സഹായവുമായി മുന്നോട്ട് എത്തിയപ്പോള്‍ അനിലയുടെ വീടെന്ന സ്വപ്‌നത്തിന് പിന്തുണയാകുകയായിരുന്നു.

1.75 ലക്ഷം രൂപ ഇതിനായി ഞായറാഴ്ച കൈമാറി. സ്വന്തമായി വസ്തുപോലുമില്ലാത്ത അനിലയും കുടുംബവും കുടുംബ വീട്ടിലാണ് കഴിയുന്നത്. രണ്ട് മുറിയിലുള്ള വീടിന്റെ അവസ്ഥയും വളരെ മോശമാണ്. മേല്‍ക്കൂര തകര്‍ന്നുകിടക്കുന്ന വീടിന്റെ ഒരു ഭാഗം ടിന്‍ ഷീറ്റിട്ടിരിക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും രണ്ട് സഹോദരങ്ങളും ഉള്‍െപ്പടെ ഏഴ് പേരാണ് ഇവിടെ കഴിയുന്നത്.

പരിശീലനത്തിന് ഒരു സൗകര്യവും ഇല്ലാത്ത സാഹചര്യത്തില്‍നിന്നാണ് കഴിഞ്ഞ നാല് വര്‍ഷമായി അനില മികവിന്റെ നേട്ടങ്ങള്‍ ഓരോന്നായി നേടുന്നത്. റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളി. ദക്ഷിണമേഖലാ ദേശീയ മീറ്റില്‍ സ്വര്‍ണം. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ വെള്ളി. ദേശീയ മീറ്റില്‍ നാലാം സ്ഥാനം. ഹെപ്റ്റാത്തലണില്‍ മുന്‍പ് ദക്ഷിണമേഖലാ ദേശീയ മീറ്റില്‍ സ്വര്‍ണം. ഇപ്പോള്‍ സംസ്ഥാന കായികമേളയില്‍ സ്വര്‍ണവും നേടി.

നവമാധ്യമ കൂട്ടായ്മകള്‍ ധാരാളമുണ്ടെങ്കിലും ഗ്ലോബല്‍ അടൂര്‍ പ്രവര്‍ത്തന മികവിലൂടെ മാതൃകയാകുകയാണ്. ഏഴ് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ കൂട്ടായ്മ ഓരോ വാര്‍ഷികത്തിനും വ്യത്യസ്തമായ എന്തെങ്കിലും സേവനപ്രവര്‍ത്തനമാണ് ചെയ്യുന്നത്. കാന്‍സര്‍ രോഗിക്ക് ഒന്നേകാല്‍ ലക്ഷം രൂപ, വൃക്കരോഗിക്ക് 1,10,000രൂപ, ആശുപത്രികളിലും അനാഥാലയങ്ങളിലുമായി ബഡ്ഷീറ്റുകള്‍, നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായം എന്നിവയെല്ലാം ഇവര്‍ ഓരോ വാര്‍ഷികത്തിനും നല്‍കാറുണ്ട്. തുടര്‍ന്നും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ കൂട്ടായ്മ ചെയ്യാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends