രണ്ട് യുവാക്കള്‍ ചേര്‍ന്ന് എ.ടിയഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു, അടുത്തകാലത്തായി എ.ടി.എം തട്ടിപ്പ് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്

സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. ഹരിയാന സ്വദേശിയുടെ നാല്‍പ്പതിനായിരം രൂപയാണ് കണ്ണൂരിലെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചത്. ഹരിയാന സ്വദേശി ഷക്കില്‍ ഇത് സംബന്ധിച്ച് ഹരിയാന ബ്രാഞ്ചില്‍ പരാതി നല്‍കി. ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ 27ന് കണ്ണൂര്‍ സൗത്ത്ബസാര്‍ ബ്രാഞ്ചിലെ എ ടി എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയത് .തുടര്‍ന്ന് കണ്ണൂര്‍ എസ് ബി ഐ സൗത്ത്ബസാര്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസിനാണ് അന്വേഷണ ചുമതല.
രണ്ട് യുവാക്കള്‍ ചേര്‍ന്ന് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആളുകള്‍ പണം പിന്‍വലിക്കുമ്പോള്‍ പുറത്ത് കാത്ത് നിന്ന ശേഷം പരിസരം നിരീക്ഷിക്കുന്നതും തുടര്‍ന്ന് എടിഎം കൗണ്ടറില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ആദ്യശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് മറ്റുളവര്‍ പണം എടുത്ത ശേഷം വീണ്ടും ശ്രമം തുടരുകയും പണം പിന്‍വലിക്കുകയുമായിരുന്നു. ചുവപ്പും നീലയും നിറമുള്ള ഷര്‍ട്ട് ധരിച്ച ഒരാളും കറുപ്പും മഞ്ഞയും നിറമുള്ള ടിഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണ് തട്ടിപ്പ് നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. എ ടി എം കാര്‍ഡ് ഉപയോഗിച്ചല്ല ഇവര്‍ പണം പിന്‍വലിക്കുന്നത് എന്നാണ് പോലീസന്റെ പ്രാഥമിക നിഗമനം .വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സമാന സംഭവങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ് പൊലീസ്.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനടുത്ത് നിന്ന് എ.ടി.എം കവര്‍ച്ച നടത്തിയ മലയാളിയെ ഉള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നാണ് കേരളാ പൊലീസ് പിടികൂടിയത്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഉള്‍പ്പെടെയാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിന് മുമ്പും ശേഷവും ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പിന്തുടര്‍ന്നാണ് ഇവരെ കുടുക്കിയത്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് .ടി.എം മെഷീന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റാന്‍ ശ്രമം നടന്നിരുന്നു. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി എ.ടി.എം തട്ടിപ്പുകളാണ് നടക്കുന്നത്. റുമേനിയക്കാരായ യുവാക്കള്‍ മുംബയിലെത്തി കേരളത്തിലെ പല ഉപഭോക്താക്കളുടെയും എ.ടി.എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. അതില്‍ ഒരാളെമാത്രമാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha


























