കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ മൃതദേഹം; വീപ്പയ്ക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും കട്ടയും ഉപയോഗിച്ച് മൂടുകയായിരുന്നു

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് കായലില്‍ തള്ളുകയായിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. നെയ്യും ദുര്‍ഗന്ധവും വന്നതിനെ തുടര്‍ന്നാണ് മല്‍സ്യത്തൊഴിലാളികള്‍ വിവരം പൊലീസിനെ അറിയിച്ചു. അവരെത്തി വീപ്പ പൊളിച്ചു പരിശോധിച്ചപ്പോഴാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലാണ്. അസ്ഥികളും ഏതാനും മുടിയും മാത്രമാണുള്ളത്. ഡി.എന്‍.എ പരിശോധന നടത്തിയാലേ സ്ത്രീയാണോ പുരുഷനാണോ എന്ന് വ്യക്തമാകൂ.
ഏതാനും മാസം മുമ്പ് ഒരു പുരുഷന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ നെട്ടൂരില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആ കേസില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. അന്ന് കണ്ടെത്തിയ രീതിയിലുള്ള കല്ലുകലാണ് ഇവിടെയും കണ്ടെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് മല്‍സ്യത്തൊഴിലാളികളാണ് ഈ വീപ്പ ആദ്യം കണ്ടത്. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരയ്ക്ക് എത്തിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ അരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധിച്ചത്.
കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. വീപ്പ കണ്ടെത്തിയ മല്‍സ്യത്തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. കണ്ടെത്തിയ സമയത്ത് വീപ്പയില്‍ പങ്കായം ഉപയോഗിച്ച് കുത്തിനോക്കിയിരുന്നെന്നും കോണ്‍ക്രീറ്റും മറ്റും കണ്ടെത്തിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha


























