ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ ബോംബേറുണ്ടായത്

സി.പി.എം- ബി.ജെ.പി സംഘര്‍ഷം പതിവായ കണ്ണൂര്‍ തലശേരി ധര്‍മടത്ത് ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിന് നേരേയാണ് ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരേയുണ്ടായ ബോംബാക്രമണം. ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്എസ് ആരോപിച്ചു.
രണ്ടാഴ്ചയായി കണ്ണൂരിലും പരിസരപ്രദേശങ്ങളിലും സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകനായ ഡോക്ടറെയും മറ്റൊരാളെയും കഴിഞ്ഞയാഴ്ച വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അതിന് മുമ്പ് ആര്‍.എസ്.എസുകാര്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു. സമാധാന ശ്രമങ്ങളും കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha


























