കായലില്‍ കണ്ടെത്തിയ വീപ്പയില്‍ യുവതിയുടെ മൃതദേഹാവശിഷ്ടം

കായലില്‍ നിന്നും കണ്ടെത്തിയ വീപ്പക്കുള്ളില്‍ യുവതിയുടെ മൃതദേഹാവശിഷ്ടമെന്ന് കണ്ടെത്തി. ഒരു വര്‍ഷത്തോളമായി കുമ്ബളം ശാന്തിവനം ശ്മശാനത്തോട് ചേര്‍ന്ന് കായല്‍തീരത്ത് കണ്ട പ്ലാസ്റ്റിക് വീപ്പ രണ്ടുമാസം മുമ്ബ് കരയില്‍ കയറ്റിയിരുന്നെങ്കിലും സംശയത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പൊലീസ് എത്തി കോണ്‍ക്രീറ്റ് തകര്‍ത്ത് പരിശോധിച്ചത്. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച് തലയോട്ടിയും അസ്ഥികൂടവുമാണ് അവശേഷിച്ചത്. നീളമുള്ള മുടിയും കണ്ടെത്തി.
വെള്ളി അരഞ്ഞാണം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. വീപ്പക്കുള്ളില്‍നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ പഴയ രണ്ട് 500 രൂപ നോട്ടുകളും100 രൂപ നോട്ടും ലഭിച്ചു. 20 വയസ്സിനുമുകളില്‍ പ്രായമാണ് കണക്കാക്കുന്നത്. രണ്ടുമാസം മുമ്ബ് ഇതിനടുത്ത നെട്ടൂര്‍ കായലില്‍ കൈകാലുകള്‍ ബന്ധിച്ച് ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവാവിന്റെ ജഡം കണ്ടെത്തിയിരുന്നു. ഈ മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുസംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അന്ന് വെള്ളത്തില്‍ താഴ്ത്താന്‍ ചാക്കില്‍ ഉപയോഗിച്ചിരുന്ന മതില്‍ പൊളിച്ചതിന്‍േറതിന് സമാനമായ കോണ്‍ക്രീറ്റ് ഭാഗം തന്നെയാണ് ഇപ്പോള്‍ വീപ്പയുടെ മുകളിലും കണ്ടത് എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. കായല്‍ തീരത്തോട് ചേര്‍ന്ന് ചെളിയില്‍ ഉറച്ച നിലയിലായിരുന്നു മാസങ്ങള്‍ക്ക് മുമ്ബ് മത്സ്യ തൊഴിലാളികള്‍ വീപ്പ കണ്ടത്. സംശയം തോന്നി കുത്തിനോക്കുകയും മറ്റും ചെയ്തതല്ലാതെ കൂടുതല്‍ പരിശോധനക്ക് ആരും തയാറായില്ല. പിന്നീട് തീരത്തോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്ബിലെ കാന ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വീപ്പ കരയിലേക്ക് മാറ്റി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുര്‍ഗന്ധം വമിക്കുന്നതും വീപ്പക്കുള്ളില്‍നിന്ന് എണ്ണ പോലെ ദ്രാവകം പുറത്തേക്ക് വരുന്നതുമാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്.
https://www.facebook.com/Malayalivartha



























