ഒന്നിലധികം വിവാഹം കഴിച്ച ഡ്രൈവറുടെ കൈയ്യിലിരുപ്പ് വനിതാ ഡോക്ടര്‍ പിടികൂടിയപ്പോള്‍ അതേ അനുഭവവുമായി രംഗത്തെത്തിയത് നിരവധി വനിതാ യാത്രക്കാര്‍

വനിതാ ഡോക്ടര്‍ക്ക് നേരേ അശ്ലീല പ്രകടനം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ആള് ചില്ലറക്കാരനല്ല. അതേ അനുഭവവുമായി നിരവധി യാത്രക്കാരികള്‍ രംഗത്തെത്തി. സംഗതി വിവാദമായതോടെ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് ആര്‍.ടി.ഒ. സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടറുടെ പരാതിയില്‍ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയും ഉത്തരവിട്ടു. പരാതി ലഭിച്ചയുടന്‍ തന്നെ ആര്‍.ടി.ഒ. ഡ്രൈവറെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം ലൈസന്‍സ് റദ്ദാക്കി. എസ്പിക്ക് ലഭിച്ച പരാതി തുടര്‍നടപടിക്കായി അടൂര്‍ ഡിവൈ.എസ്പിക്ക് കൈമാറി. ഒന്നിലധികം തവണ വിവാഹം കഴിച്ചിട്ടുള്ളയാളാണ് നൗഷാദെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ മുമ്പും സമാന പരാതി ലഭിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി അടൂര്‍കൊടുമണ്‍ പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ സ്വദേശി നൗഷാദിനാണ് പണി കിട്ടയത്. വനിതാ ഡോക്ടറുടെ പരാതി ഇമെയിലില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചുവെന്ന് ആര്‍.ടി.ഒ. അറിയിച്ചു. ഞായറാഴ്ച രാവിലെ അടൂരില്‍നിന്ന് കൊടുമണിലേക്ക് പോകാന്‍ ബസില്‍ കയറിയ കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലാണ് ഡോക്ടര്‍ ഇരുന്നത്.
ഡ്രൈവര്‍ക്കെതിരെ അപമാനിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് വേണ്ടി സുഹൃത്താണ് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നല്‍കി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. ഇന്ന് രാവിലെ അടൂരില്‍ നിന്നും കയറിയ ഡോക്ടര്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോള്‍ യാതൊരസ്വാഭാവികതയും തോന്നിയിരുന്നല്ല.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താന്‍ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകള്‍ നേരിടാന്‍ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.
സുഹൃത്തായ ഡോക്ടര്‍ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സംഭവം ലോകമറിഞ്ഞത്.
https://www.facebook.com/Malayalivartha



























