നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് ഇതുമായി ബന്ധമുണ്ടോ?

കൊച്ചി കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത് വളരെയേറെ ചര്‍ച്ചയാകുന്നു. ഒരു കൊലപാതകം മറയ്ക്കാന്‍ കാലത്തിനനുസരിച്ച ബുദ്ധിപരമായ നീക്കം നടത്തിയാലും ഒരു തുമ്പെങ്കിലും അവശേഷിപ്പിക്കുമെന്നാണ് പ്രപഞ്ച സത്യം. ഇവിടേയും അതാണ് സംഭവിക്കുന്നത്. ആരാരുമറിയാതെ കൊന്ന് ബിപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്യ്ത സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്താവുകയാണ്.
അസ്ഥികൂടത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോണ്‍ക്രീറ്റ് ഇട്ട് അടച്ച വീപ്പ കായലില്‍ തള്ളിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന് സംശയിക്കുന്നു. പ്രദേശത്ത് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.
മനുഷ്യന്റെ ശരീരം വീപ്പയ്ക്കുള്ളിലാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്‌തെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശാസ്ത്രീയപരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ഇതിനു മുമ്പും നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍ നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ കല്ലുകളാണ് വീപ്പയ്ക്കുള്ളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സ്ത്രീയുടെ മൃതദേഹമെന്നാണ് പ്രാഥമിക സൂചന.
അതേസമയം സംഭവത്തില്‍ നിഗൂഡത പെരുകുന്നു. കേസില്‍ ആദ്യം സംശയം ഉയര്‍ന്നത് ഒരു വര്‍ഷം മുമ്പ്. വെള്ളത്തിന് മുകളില്‍ മനുഷ്യനെയ്യ് പരന്നുകിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ അടിയില്‍ കിടന്ന വീപ്പയില്‍ കുത്തി നോക്കിയിരുന്നു. ഉറച്ചതായി തോന്നിയതിനാല്‍ ഗൗനിക്കാതെ വിട്ടു കളഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ അവഗണിച്ചത് വീപ്പയില്‍ കല്ലു നിറച്ചു വെച്ചിരിക്കുന്നത് പോലെ തോന്നിയതിനാലായിരുന്നു. പങ്കായം കൊണ്ട് കുത്തി നോക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു മാസം മുമ്പ് കായലില്‍ നിന്നും ചെളി കോരിയ സമയത്താണ് ഈ വീപ്പ കരയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വീപ്പയ്ക്കുള്ളില്‍ നിന്നും ദുര്‍ഗ്ഗന്ധം വരാന്‍ തുടങ്ങിയപ്പോഴാണ് സംശയം തോന്നി മത്സ്യത്തൊഴിലാളികള്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചു നോക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. പൂര്‍ണ്ണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തില്‍ നിന്നും കിട്ടിയത് മുടിയും ഏതാനും അസ്ഥികളും മാത്രം.
പോലീസ് സര്‍ജ്ജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയതാകാമെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടച്ച് മുകളില്‍ ഇഷ്ടികയും വെച്ചു. അതേസമയം സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങള്‍ക്കുള്ള ഇടമായി കൊച്ചി മാറിയിട്ടുണ്ട്. മുമ്പ് നെട്ടൂരില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കായലില്‍ നിന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























