മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സ നിഷേധിച്ചു ; കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഞരമ്പുകള്‍ മുറിഞ്ഞയാള്‍ ചികിത്സ ലഭിക്കാതെ മൂന്നുദിവസം ആശുപത്രിയില്‍

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ എത്തിയ ഇതര സംസ്ഥാനക്കാരന് ചികിത്സ നിഷേധിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉയർന്നു വന്നത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതിരുന്നതിനാല്‍ തുടര്‍ചികിത്സ ദുഷ്കരമായി. യുവാവിന്റെ കൈയുടെ ഞരമ്പുകള്‍ മുറിഞ്ഞനിലയിലാണ്.
മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം റോഡരികില്‍ കരിമ്പ് ജ്യൂസ് കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വജീര്‍ തജ്മല്‍ ഖാനെന്ന 27 കാരനാണ് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ വലതു കൈയുടെ തോള്‍ മുതല്‍ താഴത്തേക്കുള്ള ഭാഗം യന്ത്രത്തില്‍ കുടുങ്ങിയത്. ജ്യൂസ് ഉണ്ടാക്കുന്നതിനിടെ കാല്‍ വഴുതി യന്ത്രത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാളെ അഡ്മിറ്റ് ചെയ്തുവെങ്കിലും ചികിത്സ നല്‍കിയിരുന്നില്ല.
മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലുംചികിത്സ ലഭിക്കാത്തതിനാൽ ആരോഗ്യനില വഷളായതിനാല്‍ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ ഇയാളെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ആശുപത്രിയുമായി ബന്ധപ്പെട്ടതോടെ രാത്രി തന്നെ ഓപറേഷന്‍ നടത്താമെന്ന് ഡോക്ടര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങിപ്പിക്കുകയും ചെയ്തു. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞ് ഞായറാഴ്ചയായിട്ടും ശസ്ത്രക്രിയ ചെയ്തില്ല. ഇതിനിടെ, മുറിവേറ്റ ഭാഗത്തുനിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മൂവാറ്റുപുഴയിലെ സന്നദ്ധ സംഘടനയായ 'മര്‍വ'യുടെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ പി.എയെ വിളിച്ച് അറിയിെച്ചങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha



























