കായംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം. കായംകുളം റയില്‍വേ ജംഗ്ഷന് സമീപമുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം നടന്നത് . ആലപ്പുഴയില്‍ നിന്നും വിരലടയാള വിദഗ്ദര്‍ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയ ശേഷമേ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ കയറി പരിശോധന നടത്തൂ എന്ന് പോലീസ് അറിയിച്ചു.
രാവിലെ ഷട്ടര്‍ പാതി തുറന്ന് കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത് . കായംകുളം ഹെഡ് പോസ്‌റ്റോഫീസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ മാര്‍ക്കറ്റ് ഇവിടെ വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച റയില്‍വേ ജംഗ്ഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























